സ്വന്തം ലേഖകൻ
കേരള കോൺഗ്രസ് (എം) സംസ്ഥാന തെരഞ്ഞെടുപ്പുo ജന്മദിന സമ്മേളനവും കഴിഞ്ഞതോടെ തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ ചുമതലകൾ ഏറ്റെടുക്കും മുമ്പായി പാലാകത്തീഡ്രൽ പള്ളി സിമിത്തേരിയിലെ കെ. എം. മാണിയുടെ കല്ലറയിൽ എത്തി പനിനീർ പുഷ്പചക്രങ്ങൾ സമർപ്പിച്ച് പ്രാർത്ഥന നടത്തി.
പാർട്ടി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ തോമസ് ചാഴികാടൻ എം.പി, മന്ത്രി റോഷി അഗസ്റ്റ്യൻ, ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്, എം.എൽ.എമാരായ പ്രമോദ് നാരായണൻ, സെബാസ്റ്യൻ കുളത്തുങ്കൽ ,ജോബ് മൈക്കിൾ എന്നിവരും മറ്റു സംസ്ഥാന ഭാരവാഹികളും കല്ലറയിലെത്തി പുഷ്പങ്ങൾ അർപ്പിച്ച് പ്രാർത്ഥിച്ചു.
തെരഞ്ഞെടുപ്പു സമ്മേളനത്തിന് പാലാ വഴി കടന്നു പോയവരും വിവിധ ജില്ലകളിൽ നിന്ന് കോട്ടയത്ത് എത്തിച്ചേർന്നവരും പാലായിൽ എത്തി പ്രിയപ്പെട്ട മാണിസാറിൻ്റെ ഓർമ്മകൾക്കു മുന്നിൽ പുഷ്പങ്ങൾ അർപ്പിച്ചാണ് മടങ്ങിയത്.
രാവിലെ കേരള കോൺ (എം) ഹൈപവർ കമ്മിറ്റി അംഗങ്ങളായ ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തു വാൽ എന്നിവരും കല്ലറയിലെത്തി പുഷ്പചക്രം സമർപ്പിച്ചു.
നിരവധി പ്രാദേശിക നേതാക്കളും പ്രവർത്തകരും കെ.എം.മാണിയുടെ വീട്ടിലും കല്ലറയിലുമെത്തിയിരുന്നു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments