സുനിൽ പാലാ
പാലാ മരിയസദനത്തിന്റെ പുതിയ പ്രൊജക്റ്റ് ആയ ഹോം എഗൈനിന്റെ 7 മത്തെ വീടായ ഡെക്കോമയും റെഡി . ഉദ്ഘാടനം ലോക മാനസികാരോഗ്യ ദിനമായ ഇന്ന് പൂവത്തോട് നടക്കും.
നിലവിൽ 3 വീടുകൾ മരിയസദനം നേരിട്ടും 3 വീടുകൾ പാർട്ട്നേഴ്‌സിന്റെ സഹായത്തോടെയും പൂർത്തിയാക്കിയാണ് ഈ ഏഴാമത്തെ വീട്ടിലേക്ക് മരിയസദനം എത്തുന്നത്.
വഴികളിലും കടത്തിണ്ണകളിലും മഴയും വെയിലും തണുപ്പും സഹിച്ചു കഴിയുന്നവർ.... ഇല്ലായ്മകളെ മറന്നു ആരോവച്ചുനീട്ടിയ ഒരു പൊതിച്ചോറിലും ആരോ ഉപയോഗിച്ച് പഴകിയ വസ്ത്രങ്ങളിലും കാലുകൾ കയറാൻ ബാക്കിവയ്ക്കാത്ത ചെരുപ്പുകളിലും ജീവിക്കുന്ന ചിലർ.... അവർക്ക് സമൂഹം നൽകിയ ജീർണിച്ച ചില പേരുകളുണ്ട്; 'തെരുവ് ജീവികൾ' അല്ലെങ്കിൽ ' "വട്ടൻമാർ". ഇനിയും മാറാത്ത ഇത്തരം വാക്കുകൾക്കു വിരാമമിട്ടുകൊണ്ടു ഈ ലോക മാനസികാരോഗ്യ ദിനത്തിൽ ഈ സവിശേഷ പരിപാടി; താളം തെറ്റിയവരും നിരാലംബരുമായ മനുഷ്യമനസ്സുകൾക്കു താങ്ങും തണലുമായി പ്രതിസന്ധിക്കൾക്കും അപ്പുറം തെളിമയാർന്ന ഒരാകാശം തീർത്തു മരിയസദനം ഹോം എഗൈൻ പ്രോജക്ടിന്റെ പുതിയ വീട് ഡെകോമയുടെ വാതിൽ തുറക്കുന്നു.... ഗവണ്മെന്റ് ചീഫ് വീപ്പ് ഇന്ന് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവ്വഹിക്കും.
നാളുകളായി മരിയ സദനിൽ കഴിയുന്ന മാനസികരോഗമുക്തരായ ആളുകളെ ആത്മാവിശ്വാസത്തോടെ ജീവിക്കാനും ഇത്തരക്കാരായ ഓരോ വ്യക്തികൾക്കും ലഭിക്കേണ്ട പരിഗണയും അവകാശവും ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് ഈ പ്രോജക്റ്റിൻ്റെ വഴിയിൽ മരിയസദനം എത്തിയതെന്ന് സന്തോഷ് ജോസഫ് പറഞ്ഞു.
460 ഓളം അംഗങ്ങളുള്ള മരിയാസദനം അധിക അഡ്മിഷനുകൾ എടുക്കേണ്ടി വരുന്നതിനാൽ സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിനെ തന്നെ പ്രതിസന്ധിലാക്കിയ അവസരത്തിലാണ് മാനസികാരോഗ്യം വീണ്ടെടുത്ത വീടുകളിലേക്കു മടങ്ങാൻ സാധിക്കാതെ നാളുകളായി സ്ഥാപനത്തിൽ കഴിയുന്നവരെ വിവിധ വീടുകളിലേക്കു മാറ്റി മാനസികരോഗ പുനരധിവാസത്തെ മറ്റൊരു തലത്തിൽ എത്തിക്കുകയും ഇത്തരക്കാർക്കു അഭിമാനത്തോടെ ജീവിക്കാനുള്ള ആർജവം കൊണ്ടുവരികയും മരിയ സദൻ ഒരുക്കുകയും ചെയ്തത്.
തിടനാട് പഞ്ചായത്ത് പ്രസിഡൻറ് വിജി കല്ലറങ്ങാട്ട് ,പള്ളി വികാരി ഫാ. തോമസ് പുതിയപ്പറമ്പിൽ, കവയത്രി സിജിത അനിൽ , മധു വെള്ളുകുന്നേൽ,വാർഡ് മെമ്പർ സ്കറിയാ മരിയസദനം ഹോം എഗൈൻ പ്രോജക്റ്റ് മാനേജർ അലീന സന്തോഷ് ,മാത്യു സുരേഷ് എന്നിവരും ഡെകോമാ ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതരാകും.
ഇനിയും മറ്റ് ഹോം എഗൈൻനുകൾ തുടങ്ങാൻ കഴിയുമെന്ന പ്രതിക്ഷയിലാണ് മരിയസദനം.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments