ലോകത്തെവിടെയിരുന്നാലും മഹാഗുരുവിന്റെ ദൃഷ്ടി എല്ലാവരിലുമുണ്ടാകുമെന്ന് പ്രമുഖ ആധ്യാത്മിക പ്രഭാഷക ഉല്ലല തങ്കമ്മ പറഞ്ഞു.
ഭഗവാന്റെ അടുത്ത് നില്‍ക്കുമ്പോള്‍ നമുക്ക് വേണ്ടതെല്ലാം അദ്ദേഹം തരും. കരുണ്യകാതലായ കനിവിന്റെ ദേവനായ മഹാഗുരുവിനെ ജീവിതത്തോട് ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്നവര്‍ മഹാഭാഗ്യശാലികളാണെന്നും അവര്‍ തുടര്‍ന്നു.
മല്ലികശ്ശേരി 4035-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖയിലെ ചെമ്പഴന്തി കുടുംബയൂണിറ്റ് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉല്ലല തങ്കമ്മ.
മല്ലികശ്ശേരി ശാഖാ പ്രസിഡന്റും ചെമ്പഴന്തി കുടുംബയൂണിറ്റ് ചെയര്‍മാനുമായ ഇ.കെ. രാജന്‍ ഈട്ടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
വിളക്കുമാടം സുനില്‍ തന്ത്രികള്‍, കൊല്ലപ്പള്ളി സാബു ശാന്തി, മീനച്ചില്‍ യൂണിയന്‍ വനിതാസംഘം കമ്മറ്റിയംഗം കുമാരി ഭാസ്‌കന്‍ മല്ലികശ്ശേരി, ശാഖാ സെക്രട്ടറി വാസന്‍ കുറുമാക്കല്‍, ശ്രീകുമാര്‍ പുലിയള്ളില്‍, ഓമന ലാലു, സുജ ഡായി, തങ്കമ്മ രാഘവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിളക്കുമാടം സുനില്‍ തന്ത്രികളുടെ നേതൃത്വത്തില്‍ ഗുരുപൂജ നടത്തി.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34
0 Comments