തർക്കങ്ങൾക്ക് വിട; വാർഡ് കൗൺസിലർ കത്തു കൊടുത്തു.... എസ്റ്റിമേറ്റ് റിവൈസ് ചെയ്യാൻ ചെയർമാൻ്റെ അനുമതി കൊച്ചിടപ്പാടി - കവീക്കുന്ന് റോഡ് വിഷയം പരിഹാര സാധ്യതകൾ തെളിയുന്നു





സുനിൽ പാലാ

"എസ്റ്റിമേറ്റ് റിവൈസ് ചെയത് കിട്ടിയാലും 
വീണ്ടും ആദ്യം മുതൽ പണി തുടങ്ങണം. 
ഒരു കരാറുകാരൻ മുന്നോട്ടു വന്നത് പോയി. ഇനി ടെണ്ടർ ചെയ്ത് കരാറെടുത്ത് എഗ്രിമെൻ്റ് വെച്ച് പണി തുടങ്ങണമെങ്കിൽ കാലതാമസം വരും. എങ്കിലും പരമാവധി വേഗത്തിൽ കാര്യങ്ങൾ നടപ്പാക്കാൻ ശ്രമിക്കും"- വാർഡ് കൗൺസിലർ സിജി  ടോണി പറഞ്ഞു.

ഏറ്റുമാനൂര്‍ - പൂഞ്ഞാര്‍ ഹൈവേയില്‍ കൊച്ചിടപ്പാടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് കവീക്കുന്നിലേക്കുള്ള റോഡിന്റെ കുറെയധികം ഭാഗം തകര്‍ന്ന് കിടക്കുകയായിരുന്നു. തകർന്ന റോഡ്
 നന്നാക്കാൻ വൈകിയതും, സാങ്കേതികത്വത്തിൽ കുടുങ്ങിയതുമൊക്കെ ഒട്ടേറെ വിവാദങ്ങൾക്ക് വഴി മരുന്നിട്ടു. കഴിഞ്ഞ നഗരസഭാ കൗൺസിൽ യോഗം ഈ റോഡ് വിഷയത്തെച്ചൊല്ലി ശബ്ദായമാനമായി.



എസ്റ്റിമേറ്റ് റിവൈസ് ചെയ്യണമെന്ന് വാർഡ് കൗൺസിലർ സിജി ടോണിയോടൊപ്പം ചേർന്ന് പ്രതിപക്ഷാംഗങ്ങളെല്ലാം  ആവശ്യപ്പെട്ടു.

 ഇതിനായി വാർഡ് കൗൺസിലർ കത്ത് തന്നാൽ പരിഗണിക്കാമെന്നായിരുന്നു ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കരയുടെ നിലപാട്.തുടർന്ന് കൗൺസിലർ കഴിഞ്ഞ ദിവസം കത്തു കൊടുത്തു.

ഈ കത്തിൻ പ്രകാരം എത്രയും വേഗം എസ്റ്റിമേറ്റ് റിവൈസ് ചെയ്തു കൊടുക്കാൻ ചെയർമാൻ, നഗരസഭാ എഞ്ചിനീയറിംഗ് വിഭാഗത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

നഗരസഭയുടെ 7, 8 വാര്‍ഡുകളില്‍ കൂടി കടന്നുപോകുന്ന റോഡിന്റെ കൊച്ചിടപ്പാടി വാര്‍ഡിലെ ഭാഗമാണ് ഏറെ തകര്‍ന്നിട്ടുള്ളത്. നാല് കിലോമീറ്ററോളം ദൂരം വരുന്ന വഴിയാണിത്. ഇതിലെ ഒരു കിലോമീറ്റര്‍ ഭാഗത്ത് കാല്‍നടയാത്രപോലും ദുസ്സഹമാണിപ്പോൾ. 




കവീക്കുന്ന് പള്ളിയിലേക്കും നഗരസഭയുടെ ചെക്ക്ഡാം കം ഓപ്പണ്‍ സ്വിമ്മിംഗ് പൂളിലേക്കും പോകുന്നത് ഇതുവഴിയാണ്. 
കൊച്ചിടപ്പാടി - കവീക്കുന്ന് റോഡ് ടാര്‍ ചെയ്യുന്നതിനായി മാണി സി. കാപ്പന്‍ എം.എല്‍.എ. ഒമ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. 





റോഡ് വിഷയത്തിൽ സമരത്തിനും മറ്റ് നടപടികൾക്കുമൊക്കെയായി  തനിക്ക് ഒപ്പം നിന്ന  കൗൺസിലർമാർ, മാധ്യമ പ്രവർത്തകർ എന്നിവർക്കെല്ലാം കൗൺസിലർ  സിജി ടോണി നന്ദി പറയുന്നു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments