സ്വന്തം ലേഖകൻ
25-ാം തീയതി മീനച്ചില്‍ താലൂക്കില്‍ ജില്ലാ കളക്ടര്‍ നടത്തുന്ന അദാലത്തിനെ സംബന്ധിച്ച് ജനങ്ങളെ കാര്യമായി അറിയിക്കാത്ത താലൂക്ക് അധികാരികളുടെ നടപടി വിവാദമായിരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ മാധ്യമങ്ങൾ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ക്ക് ഔദ്യോഗികമായി മീനച്ചില്‍ തഹസില്‍ദാര്‍ രേഖാമൂലം വിവരം അറിയിച്ചത്.
കളക്ടറുടെ പരാതി പരിഹാര അദാലത്ത് സംബന്ധിച്ചുള്ള അറിയിപ്പിനൊപ്പം മീനച്ചില്‍ താലൂക്കിലെ വില്ലേജ് ഓഫീസുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ റവന്യു ഓഫീസുകളിലും വിവരം കൈമാറിയിട്ടുണ്ടെന്നും തഹസില്‍ദാരുടെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ എല്ലാ പത്രമാധ്യമങ്ങള്‍ക്കും ഇത് സംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന തെറ്റായ വിവരവും തഹസില്‍ദാര്‍ ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസറെ അറിയിച്ചിരിക്കുകയാണ്.
ജില്ലാ കളക്ടര്‍ അദാലത്ത് നടത്തുന്ന വിവരം പാലായിലെ ഒരു മാധ്യമ ഓഫീസുകളിലും രേഖാമൂലം തഹസില്‍ദാര്‍ അറിയിച്ചിരുന്നതേയില്ല. ഇതു മറച്ചുവച്ചാണ് പത്രമാധ്യമങ്ങള്‍ക്ക് അറിയിപ്പ് നല്‍കിയെന്ന് തെറ്റായ വിവരം തഹസില്‍ദാര്‍ ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസറെ അറിയിച്ചിട്ടുള്ളത്.
ഇതേസമയം
കളക്ടറുടെ അദാലത്ത് അറിയിക്കുന്നതില്‍ മീനച്ചില്‍ താലൂക്ക് അധികാരികള്‍
അലംഭാവം കാണിച്ചുവെന്ന് ആരോപിച്ചുകൊണ്ട് പാലാ പൗരാവകാശ സമിതി മുഖ്യമന്ത്രി,
റവന്യുവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, ജില്ലാ കളക്ടര്‍, റവന്യു വകുപ്പ്
പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് ഇന്നലെ രേഖാമൂലം പരാതി
നല്‍കിയതായി പ്രസിഡന്റ് ജോയി കളരിക്കല്‍ അറിയിച്ചു.
"യെസ് വാർത്ത'' യിൽ
വാർത്തകൾ കൊടുക്കുന്നതിനും ,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക
70 12 23 03 34




0 Comments