വെളിയന്നൂര്‍ പഞ്ചായത്തിലെ പൂവക്കുളം ചാലക്കല്‍ നരസിംഹസ്വാമി ക്ഷേത്രത്തിക്കുളത്തിന്റെ സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞത്.
വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ വലിയ ശബ്ദത്തോടുകൂടി കുളത്തിന്റെ ഭിത്തി ഇടിഞ്ഞു വീഴുകയായിരുന്നു. ക്ഷേത്രത്തിനു തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന പാറമടയില്‍നിന്നുണ്ടായ ഉഗ്രസ്‌ഫോടനത്തിന് ശേഷമാണ് സംരക്ഷണഭിത്തി ഇടിഞ്ഞുവീണതെന്ന് സമീപവാസികള്‍ പറഞ്ഞു.
ക്ഷേത്രത്തിനും സമീപവാസികള്‍ക്കും ഭീഷണിയായ ഈ പാറമടക്കെതിരെ നിരവധി തവണ അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. മുമ്പും ഇവിടെ കരിങ്കല്‍ ഘനനംമൂലം വീടുകള്‍ക്കും ക്ഷേത്രത്തിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
ടിപ്പറും ടോറസും നിരന്തരമായി ഇതുവഴി പോകുകയും വരികയും ചെയ്യുന്നതിനാല്‍ ഈ ഭാഗത്തെ റോഡുകളെല്ലാം സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലുമാണ്.



0 Comments