അയോഗ്യരാക്കണം...ഇലക്ഷൻ കമ്മീഷൻ പരാതി ഫയലിൽ സ്വീകരിച്ചു... പാലാ നഗരസഭയിലെ കോൺഗ്രസ്സ് ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ബിജു മാത്യൂസ്, ടോണി തൈപ്പറമ്പിൽ. രജിതാ പ്രകാശ്. ലിസിക്കുട്ടി മാത്യു എന്നീ നാല് കൗൺസിലർമാർ പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ച് പാർട്ടി നല്കിയ വിപ്പ് ലംഘിച്ചതിനാൽ അവരെ അയോഗ്യരാക്കണം
എന്നാവശ്യപ്പെട്ടുകൊണ്ടുള്ള നഗരസഭ കോൺഗ്രസ്സ് പാർലമെൻ്ററി പാർട്ടി ലീഡർ സെബാസ്റ്റ്യൻ പനക്കൽ നല്കിയ ഹർജി ഇലക്ഷൻ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.. 34 / 2026, 35/2026, 36/2026, 37/2026 എന്നീ നമ്പരുകളിലാണ് ഹർജ്ജി ഫയലിൽ സ്വീകരിച്ചിരിക്കുന്നത്.. കൂടാതെ UDF പിന്തുണയോടെ നഗരസഭ വൈസ് ചെയർപേഴ്സൺ ആകുകയും മാസങ്ങൾക്ക് ശേഷം തന്നെ വൈസ് ചെയർപേഴ്സൺ ആക്കിയ UDF നെ വഞ്ചിച്ച് LDF കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്താങ്ങിയ രാഷ്ട്രിയ നെറികേടിനെതിരെ മായാ രാഹുലിനെ അയോഗ്യ ആക്കണം എന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം നല്കിയ ഹർജിയും 38/2026 നമ്പരായി ഇലക്ഷൻ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു.. ഇന്ന് നടന്ന ചെയർപേഴ്സൺ തിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാതെ LDF വോട്ട് വാങ്ങി ചെയർ പേഴ്സണായ മായാ രാഹുലിന് എതിരെ ഒരു ഹർജ്ജി കൂടി ഒരാഴ്ചക്കുള്ളിൽ ഫയൽ ചെയ്യുന്നതായിരിക്കുമെന്ന് സെബാസ്റ്റ്യൻ ജെ പനക്കൽ (UDF പാലാ നഗരസഭ പാർലമെൻററി ലീഡർ) അറിയിച്ചു
70 12 23 03 34





0 Comments