ശ്രദ്ധിക്കുക; തിങ്കളാഴ്ച മുതൽ 9-ാം തീയതി വരെ കുറിച്ചിത്താനം കവല വഴിയുള്ള ഗതാഗതം നിരോധിക്കുന്നു; റോഡ് ഇന്റര്‍ലോക്കിടുകയാണ് . വാഹനഗതാഗതം വഴിതിരിച്ചുവിടുകയാണെന്ന് പി.ഡബ്ലൂ. ഡി. അധികൃതര്‍






സ്വന്തം ലേഖകൻ 

പാലാ - കോഴാ റോഡില്‍ കുറിച്ചിത്താനം കവലയില്‍ പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്റര്‍ലോക്ക് ടൈല്‍ വിരിക്കുന്നു. തിങ്കളാഴ്ച മുതല്‍ ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാല്‍ ഈ ഭാഗത്ത് വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചതായി പി.ഡബ്ല്യു.ഡി. പാലാ അസി. എഞ്ചിനീയര്‍ അനു അറിയിച്ചു.

വാഹനങ്ങള്‍ തിരിച്ചുവിടുന്നത് ഇങ്ങനെ; കോഴ ഭാഗത്തുനിന്നും മരങ്ങാട്ടുപിള്ളി, പാലാ ഭാഗത്തേക്ക് പോകുന്നതിന് കോഴ-പാലാ റോഡില്‍ വളകുഴി ജംഗ്ഷനില്‍ നിന്നും വലതു തിരിഞ്ഞ് ലേബര്‍ ഇന്ത്യ സ്‌കൂള്‍ റോഡ് വഴി മരങ്ങാട്ടുപിള്ളിക്ക് സമീപമുള്ള മൃഗാശുപത്രിയില്‍ എത്തുമ്പോള്‍ ഇടതു തിരിഞ്ഞ് മരങ്ങാട്ടുപിള്ളി ടൗണിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇവിടെ നിന്നും പാലായിലേക്കും പോകാം. 

മരങ്ങാട്ടുപിള്ളി, പാലാ ഭാഗത്തുനിന്നും കോഴ ഭാഗത്തേക്ക് പോകുന്നതിനും കുറവിലങ്ങാട്, കടുത്തുരുത്തി, തലയോലപ്പറമ്പ് വഴി എറണാകുളം ഭാഗത്തേക്ക് പോകുന്നതിനും ഇതേ റൂട്ട് ഗതാഗതം തന്നെ സ്വീകരിക്കണം. 

പാലാ ഭാഗത്തുനിന്നും ഉഴവൂര്‍, കൂത്താട്ടുകുളം, മോനിപ്പള്ളി, പിറവം വഴി എറണാകുളം ഭാഗത്തേക്ക് പോകുന്നതിനും പാലാ-കോഴാ റോഡില്‍ ആണ്ടൂര്‍ ജംഗ്ഷനില്‍ നിന്നും വലതു തിരിഞ്ഞ ശേഷം ആണ്ടൂര്‍, കുടക്കച്ചിറ റോഡ് തെരഞ്ഞെടുക്കാം. പാലാ ഉഴവൂര്‍ റോഡില്‍ കുടക്കച്ചിറ ജംഗ്ഷനിലെത്തിച്ചേരുകയും ഇവിടെ നിന്നും ഇടതു തിരിഞ്ഞശേഷം പാലാ ഉഴവൂര്‍ റോഡ് ഗതാഗതമാര്‍ഗ്ഗം സ്വീകിരിച്ച് മരങ്ങാട്ടുപിള്ളി-ഉഴവൂര്‍ റോഡില്‍ ചെത്തിമറ്റം കവലയില്‍ എത്തിച്ചേര്‍ന്ന് ഇവിടെ നിന്നും വലത് തിരിഞ്ഞ് പോകേണ്ടതാണ്. 




അതുപോലെതന്നെ എറണാകുളം-പിറവ്-മോനിപ്പള്ളി-ഉഴവൂര്‍ ഭാഗത്തുനിന്നും പാലാ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ഉഴവൂര്‍-മരങ്ങാട്ടുപള്ളി റോഡില്‍ ചെത്തിമറ്റം കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് ഉഴുവൂര്‍ - പാലാ റോഡ് മാര്‍ഗ്ഗം പാലായിലേക്കും മരങ്ങാട്ടുപള്ളി ഭാഗത്തേക്ക് പോകേണ്ടവര്‍ ചെത്തിമറ്റം കവലയില്‍ നിന്നും ഇടതുതിരിഞ്ഞ് ഉഴവൂര്‍-പാലാ റോഡ് മാര്‍ഗ്ഗം കുടക്കച്ചിറ ജംഗ്ഷനിലെത്തി വലതു തിരിഞ്ഞ് കുടക്കച്ചിറ-ആണ്ടൂര്‍ റോഡ് വഴി ആണ്ടൂര്‍ ജംഗ്ഷനിലെത്തി വലതു തിരിഞ്ഞ് മരങ്ങാട്ടുപിള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്. 



തിങ്കളാഴ്ച മുതല്‍ 9-ാം തീയതി ഞായറാഴ്ച വരെയാണ് വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതെന്നും പി.ഡബ്ല്യു.ഡി അധികൃതര്‍ അറിയിച്ചു.

Post a Comment

0 Comments