രാമപുരത്ത് വാര്യര്‍ മെമ്മോറിയല്‍ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിദ്യാരംഭവും ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഒക്‌ടോബര്‍ 5-ാം തീയതി നടക്കുമെന്ന് ഭാരവാഹികളായ കെ.ആര്‍. പ്രഭാകരന്‍ പിള്ള, നാരായാണന്‍ കാരനാട്ട്, കെ.എസ്. മാധവന്‍ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ഇതിന് മുന്നോടിയായി വഞ്ചിപ്പാട്ട് മത്സരവുമുണ്ട്. രാവിലെ 10 ന് മത്സരങ്ങള്‍ ആരംഭിക്കും.
വൈകിട്ട് 4 ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കഥാകാരന്‍ സന്തോഷ് ഏച്ചിക്കാനം ഉദ്ഘാടനം ചെയ്യും. കെ.എസ്. മാധവന്‍ അദ്ധ്യക്ഷത വഹിക്കും. കെ.ആര്‍. പ്രഭാകരന്‍ പിള്ള, എസ്. സാബു, എന്‍. രാജേന്ദ്രന്‍, നാരായണന്‍ കാരനാട്ട് എന്നിവര്‍ പ്രസംഗിക്കും.
0 Comments