ഇഷ്ടമാണെന്ന് പറഞ്ഞ് സ്കൂൾ വിദ്യാർത്ഥിനിയെ നിരന്തരം ശല്യപ്പെടുത്തി; പോക്സോ കേസിൽയുവാവ് അറസ്റ്റിൽ.

യെസ് വാർത്താ ക്രൈം ബ്യൂറോ





വിജയപുരം വടവാതൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ  ജസ്റ്റിൻ സാജൻ (20) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ അതിജീവിതയായ സ്കൂൾ വിദ്യാർത്ഥിനിയെ  സ്കൂളിൽ പോകുന്ന വഴി തടഞ്ഞുനിർത്തി  സ്കൂൾ ബാഗിൽ പിടിച്ചു വലിച്ചു ഇഷ്ടമാണെന്നും തനിക്ക് വശംവദയാ കണമെന്നും   പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു..  

ഇയാൾ ഒരു വർഷക്കാലമായി അതിജീവിതയെ പുറകെ നടന്ന് ശല്യപ്പെടുത്താറുണ്ടായിരുന്നു.  പരാതിയെ തുടർന്ന്  ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. 




ജസ്റ്റിൻ സാജൻ മണർകാട് പോലീസ് സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്ക് അടിപിടി, മോഷണം, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുക തുടങ്ങിയ നിരവധി കേസുകൾ നിലവിലുണ്ട്. 




കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ  യു.ശ്രീജിത്ത്, എസ്.ഐ ജിജി ലൂക്കോസ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, ജയൻ,വിപിൻ, അജിത്ത്, അനൂപ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.ഇയാളെ കോടതിയിൽ ഹാജരാക്കി.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments