ബന്ധുവായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടുപകരണങ്ങൾ നശിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ.

യെസ് വാർത്താ ക്രൈം ബ്യൂറോ




ബന്ധുവായ യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും വീട്ടിലെ ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ   പോലീസ് അറസ്റ്റ് ചെയ്തു. 

കല്ലറ പെരുംതുരുത്ത്  ചൂരക്കാട്ട് മ്യാലില്‍  സിജിത്ത് കുമാർ (42) എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. 

ഇയാൾ കഴിഞ്ഞദിവസം പകൽ സമയത്ത് യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി ചീത്ത വിളിക്കുകയും, കയ്യിൽ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ച്  വീട്ടുപകരണങ്ങൾ അടിച്ചു തകര്‍ക്കുകയുമായിരുന്നു . 

തുടർന്ന് യുവതി അടുക്കളയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ പിന്നാലെ  ചെന്ന് ഗ്യാസ് സ്റ്റൗവിന്റെ ട്യൂബ് വലിച്ചൂരിയ ശേഷം  സ്റ്റൗ  നിലത്തെറിഞ്ഞ് തകർക്കുകയും ചെയ്തു. 

ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോഴേക്കും ഇയാൾ സംഭവസ്ഥലത്ത് രക്ഷപ്പെടുകയും ചെയ്തു. യുവതിയുടെ സഹോദരിയുടെ ഭർത്താവായ ഇയാളും യുവതിയും തമ്മിൽ കുടുംബപരമായ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇയാൾക്കെതിരെ യുവതി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനോടുള്ള വിരോധം മൂലമാണ് ഇയാൾ വീട്ടിൽ അതിക്രമിച്ചു കയറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.  




യുവതിയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവില്‍ പോയ ഇയാളെ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലള്ള അന്വേഷണസംഘം  പെരുംതുരുത്തിൽ നിന്നും പിടികൂടുകയായിരുന്നു. 





കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ ഹരികുമാർ,എ.എസ്.ഐ റെജിമോന്‍ സി.റ്റി, സി.പി.ഓ മാരായ സജി കെ.കെ, പ്രവീൺ എ.കെ, മനീഷ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയിൽ ഹാജരാക്കി.ച്ചത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments