യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കൻ അറസ്റ്റിൽ



 
പൊൻകുന്നത്ത് യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു.


പൊൻകുന്നം തെക്കേത്തു കവല പാറയ്ക്കൽ  മണി (53) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഇന്നലെ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുകയായിരുന്ന യുവതിയെ വഴിയിൽ വച്ച് അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.യുവതിയുടെ പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. 



പൊൻകുന്നം എസ്.ഐ റെജിലാൽ കെ.ആർ,എ.എസ്.ഐ മാരായ ബിജു, അഭിലാഷ് സി.പി.ഓ മാരായ ജയകുമാർ,ഷാജിചാക്കോ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments