ഇടിമിന്നലിൽ വീടും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ തറപ്പേൽ മിലിട്ടറി ഉദ്യോഗസ്ഥനായിരുന്ന ജോസഫ് കുരുവിളയുടെ വീട്ടിലാണ് ഇടിമിന്നലേറ്റ് തകർന്നത്.




ഇന്നലെ വൈകിട്ട് 3.45 ഓടെ ഉണ്ടായ കനത്ത മഴയിലും ഇടിമിന്നലിലുമാണ് അപകടമുണ്ടായത്. മുറ്റത്തും മതിലുമായി ഇടിവെട്ടി വീടിൻ്റെ മേൽക്കൂര വരെ എത്തിയ നിലയിലാണ്. മുറ്റത്തെ ഇൻ്റർലോക്ക് കട്ടകളും മതിലും തകർന്നിട്ടുണ്ട്. തുടർന്ന് ഭിത്തിയും തകർത്ത് മേൽക്കരയിലെത്തി ഷീറ്റും കോൺക്രീറ്റും പൊട്ടി വിണ്ടു കീറിയ നിലയിലാണ്.


വൈദ്യുതി ഉപകരണങ്ങളും, വയറിംഗും പൂർണ്ണമായും കത്തിപ്പോയി. മുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. സംഭവ സമയം മൂന്നുപേർ വീട്ടിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടമില്ല. 

 


താമസയോഗ്യമല്ലാതായ വീട്ടിൽ നിന്നും ഇവർ ബന്ധു വീട്ടിലേക്ക് മാറി താമസിച്ചിട്ടുണ്ട്.

 


 വീടിന്റെ മുറ്റമാകെ ഉഴുതു മരിച്ചപോലെയാണ് ഇപ്പോഴത്തെ അവസ്ഥ. അപകട വിവരം പഞ്ചായത്ത് അധികൃതയും വില്ലേജ് അധികൃതരെയും അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments