ഇടനാട് ഗവ. എല്‍.പി. സ്‌കൂള്‍ ബഹുനില മന്ദിരം ഉദ്ഘാടനം 27ന്.... മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.... 1.14 കോടി രൂപ മുടക്കി മന്ദിര നിര്‍മ്മാണം....




സ്വന്തം ലേഖകന്‍

കരൂര്‍ പഞ്ചായത്തിലെ ഇടനാട് സര്‍ക്കാര്‍ എല്‍ പി സ്‌കൂളിന്റെ പുതിയ ബഹുനില മന്ദിരം 27  ഞായറാഴ്ച രാവിലെ 10.30. ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.


1931 ല്‍ ആരംഭിച്ച സ്‌കൂള്‍ 1948 ല്‍ സര്‍ക്കാരിന് കൈമാറി. രാമപുരം ഉപ ജില്ലയിലെ  മികച്ച സ്‌കൂളാണിത്.,105 വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നു.



2018-19 വര്‍ഷത്തെ പ്ലാന്‍ ഫണ്ടില്‍ പെടുത്തി 1.14 കോടി രൂപ മുടക്കിയാണ് മന്ദിരം നിര്‍മ്മിച്ചിരിക്കുന്നത്. ഓഫീസ് മുറി, 6 ക്ലാസ് മുറികളും ഉള്‍പ്പെടെ 8 മുറികളാണുള്ളത്.5468 ചതുരശ്രഅടിയിലാണ് മന്ദിരം പണി പൂര്‍ത്തീകരിച്ചിട്ടുള്ളതെന്ന് സ്‌കൂള്‍ ഭാരവാഹികള്‍ പാലാ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

മാണി സി കാപ്പന്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനത്തില്‍ മന്ത്രി വി ശിവന്‍കുട്ടി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ജോസ് കെ മാണി എം പി മുഖ്യ പ്രഭാഷണവും തോമസ് ചാഴികാടന്‍ എം പി ഉപഹാര സമര്‍പ്പണവും നടത്തും. കരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു സ്വാഗതം ആശംസിക്കും.  

 


ജില്ല പഞ്ചായത്ത് അംഗം രാജേഷ് വാളിപ്ലാക്കല്‍, ളാലം ബ്ലോക്ക് പ്രസിഡന്റ് റാണി ജോസ്, ബെന്നി മുണ്ടത്താനം, കോട്ടയം വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സുബിന്‍ പോള്‍, ലാലിച്ചന്‍ ജോര്‍ജ്, ഷീല ബാബു കുര്യത്ത്, സുമതി ഗോപാലകൃഷ്ണന്‍, അജിതമോള്‍ എം.കെ., ജയചന്ദ്രന്‍ കോലത്ത്, മായ സലിം,  സംസ്ഥാന സഹകരണ ബാങ്ക്  ഡയറക്ടര്‍ ഫിലിപ്പ് കുഴികുളം, തുടങ്ങി ജന പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ നേതാക്കള്‍  തുടങ്ങിയവര്‍ പങ്കെടുക്കും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments