രാമപുരം മാര്‍ ആഗസ്തിനോസ് കോളേജില്‍ കേരള കൗമുദി-എക്സൈസ് വകുപ്പ്-നവജീവന്‍ ട്രസ്റ്റ് സംയുക്തമായി നടത്തുന്ന ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ ഇന്ന്‌





കേരള കൗമുദി, എക്സൈസ് വകുപ്പ്, നവജീവന്‍ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന്‌ രാവിലെ 10 ന് രാമപുരം മാര്‍ ആഗസ്തിനോസ് കോളേജില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തും.


കോളേജ് മാനേജര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ഞാറക്കുന്നേലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്യും.

ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. എയ്ഞ്ചല്‍ തോമസ്, എക്സൈസ് സിവില്‍ ഓഫീസര്‍ നിഫി ജേക്കബ് എന്നിവര്‍ ക്ലാസെടുക്കും. 





കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആര്‍. ബാബുരാജ് ആമുഖപ്രസംഗം നടത്തും. നവജീവന്‍ ട്രസ്റ്റി പി.യു. തോമസ് സന്ദേശം നല്‍കും. 

 

 

കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജോയി ജേക്കബ് സ്വാഗതവും കോളേജിലെ ആന്റി നര്‍ക്കോട്ടിക് കോ-ഓര്‍ഡിനേറ്റര്‍ അസി. പ്രൊഫ. ഷാന്‍ അഗസ്റ്റിന്‍ നന്ദിയും പറയും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments