മഹാത്മാഗാന്ധി സര്‍വകലാശാല വനിതാ വിഭാഗം വോളിബോള്‍ ചാമ്പ്യന്‍ഷിപ് അല്‍ഫോന്‍സാ കോളേജില്‍ നാളെ തുടങ്ങും



 
40-ാമത് മഹാത്മാഗാന്ധി സര്‍വകലാശാല വോളിബോള്‍ വനിതാ വിഭാഗം ചാമ്പ്യന്‍ഷിപ്പ് പാലാ അല്‍ഫോന്‍സാ കോളേജില്‍ നാളെയാരംഭിക്കും.


കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ പാലാ അല്‍ഫോന്‍സാ കോളേജ്, ചങ്ങനാശേരി അസംപ്ഷന്‍ കോളേജ്,  ആലുവ സെന്റ് സേവ്യഴ്‌സ് കോളേജ്, പത്തനംതിട്ട, കത്തോലിക്കേറ്റ് കോളേജ്, എറണാകുളം സെന്റ് തെരെസസ് കോളേജ്, കാലടി എസ്.എന്‍. ജിസ്സ്റ്റ് തുടങ്ങിയ ടീമുകള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും.




നാളെ രാവിലെ 10 ന് കോളേജ് മാനേജര്‍ മോണ്‍. ജോസഫ് തടത്തില്‍ ടൂര്‍ണ്ണമെന്റ് ഉദ്ഘാടനം ചെയ്യും. മഹാത്മാഗാന്ധി സര്‍വകലാശാല ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ബിനു ജോര്‍ജ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തും. 

 


 

 

അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. സിസ്റ്റര്‍ റെജിനാമ്മ ജോസഫ് അധ്യക്ഷത വഹിക്കും. റവ. ഫാ. ജോസ് ജോസഫ്, റവ.ഫാ. ഷാജി ജോണ്‍ എന്നിവര്‍ ആശംസകള്‍ നേരും.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments