സ്വന്തം ലേഖകന്‍
ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനില്‍ 2022-23 സാമ്പത്തികവര്‍ഷം രണ്ട് കോടി പതിനേഴ് ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നല്‍കിയതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.
കടനാട്, ഭരണങ്ങാനം, കരൂര്‍, മീനച്ചില്‍ എന്നീ നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം ഡിവിഷനിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉല്‍പാദന മേഖല, പശ്ചാത്തല മേഖല, സേവന മേഖല, റോഡ് പുനരുദ്ധാരണം, വനിത, ശിശു, വയോജനക്ഷേമം എന്നീ ഏഴു മേഖലകളിലായാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് സ്‌കൂളില്‍ ശുചിത്വ സമുച്ചയം നിര്‍മ്മിക്കുന്നതിന് പതിമൂന്ന് ലക്ഷം, കരൂര്‍ പഞ്ചായത്തിലെ മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് ഏഴ് ലക്ഷം, കടനാട് പഞ്ചായത്തിലെ നീലൂര്‍ ഹൈസ്‌കൂള്‍ റോഡ് സംരക്ഷണ ഭിത്തിക്കും റോഡ് പുനരുദ്ധാരണത്തിനും എട്ട് ലക്ഷം, മീനച്ചില്‍ പഞ്ചായത്തിലെ കിഴപറയാര്‍ - തറപ്പേല്‍ക്കടവ് റോഡ് പുനരുദ്ധാരണം എട്ട് ലക്ഷം, കരൂര്‍ പഞ്ചായത്തിലെ ആശാനിലയം - പുത്തന്‍പള്ളികുന്ന് റോഡ് പുനരുദ്ധാരണം എട്ട് ലക്ഷം എന്നിങ്ങനെ നീക്കിവെച്ചിട്ടുണ്ട്.
നീലൂര്‍ പ്രൊഡ്യൂസര്‍ കമ്പനിക്ക് ഫ്രീസര്‍ വാങ്ങുന്നതിന് അഞ്ച് ലക്ഷം, മീനച്ചില്‍ പഞ്ചായത്തിലെ വിളക്കുംമരുതില്‍ ഇന്‍ഡോര്‍ ബാഡ്മിന്റണ്‍ കോര്‍ട്ട് നിര്‍മ്മിക്കുന്നതിന് ഇരുപത് ലക്ഷം, കടനാട് പഞ്ചായത്തിലെ കടനാട് ഫാമിലി ഹെല്‍ത്ത് സെന്ററില്‍ വയോജന സൗഹൃദ വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം, വഴിയോര വിശ്രമകേന്ദ്രം (ടേക്ക് എ ബ്രേക്ക് ) നിര്‍മ്മിക്കുന്നതിന് മുപ്പത്തിയാറ് ലക്ഷം, ഭരണങ്ങാനം പഞ്ചായത്തിലെ ഇടപ്പാടി - അരീപ്പാറ റോഡ് സംരക്ഷണഭിത്തി നിര്‍മ്മിക്കുന്നതിന് എട്ട് ലക്ഷം, ഇടപ്പാടി പോസ്റ്റ് ഓഫീസ് - അയ്യമ്പാറ റോഡ് അഞ്ച് ലക്ഷം, ഭരണങ്ങാനം ഡിവിഷനിലെ വിവിധ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ സാനിറ്ററി നാപ്കിന്‍ വെന്‍ഡിങ് മെഷീനും, ബേണിങ് മെഷീനും സ്ഥാപിക്കുന്നതിന് അഞ്ച് ലക്ഷം എന്നിവയും അനുവദിച്ചിട്ടുണ്ട്.
പിഴക്, വളളിച്ചിറ, പ്രവിത്താനം എന്നീ ക്ഷീര സംഘങ്ങളില്‍ ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന് രണ്ടര ലക്ഷം, ഭരണങ്ങാനം പഞ്ചായത്തിലെ വേഴാങ്ങാനം - ഉള്ളനാട് റോഡ് പുനരുദ്ധാരണം ആറ് ലക്ഷം, കരൂര്‍ പഞ്ചായത്തിലെ പുന്നത്താനം എസ്. സി. കോളനി അടിസ്ഥാന സൗകര്യ വികസനത്തിന് പതിനാല് ലക്ഷം, പ്രവിത്താനം മാര്‍ക്കറ്റ് കോമ്പൗണ്ടില്‍ ലൈബ്രറിയോട് ചേര്‍ന്ന് വയോജന വിനോദ വിശ്രമകേന്ദ്രം നിര്‍മ്മിക്കുന്നതിന് പത്ത് ലക്ഷം, വിളക്കുമാടത്ത് നെല്‍കൃഷി പ്രോത്സാഹന പദ്ധതിക്ക് രണ്ടര ലക്ഷം, കടനാട് പഞ്ചായത്തിലെ ജലജീവന്‍ മിഷന്‍പദ്ധതിക്ക് പത്തു ലക്ഷം, ഭരണങ്ങാനം ഡിവിഷന്റെ വിവിധ പ്രദേശങ്ങളില്‍ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ഇരുപത് ലക്ഷം, പ്രവിത്താനം പള്ളി ജംഗ്ഷനില്‍ പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിന് പതിനഞ്ച് ലക്ഷം, ഡിവിഷനിലെ വിവിധ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ പട്ടികജാതി - പട്ടിക വര്‍ഗ വിഭാഗത്തിന് ഓറിയന്റേഷന്‍ ക്ലാസ് നടത്തുന്നതിന് ഒരു ലക്ഷം, വിവിധ കുടുംബശ്രീ സൂക്ഷ്മ സംരക്ഷങ്ങള്‍ക്ക് അഞ്ച് ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നത്.വഴിയോര വിശ്രമ കേന്ദ്രം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍തന്നെ നിര്‍മ്മാണംആരംഭിക്കും.
ഭരണങ്ങാനം ഡിവിഷനിലെ ഏക ബഡ്‌സ് സ്‌കൂള്‍ മീനച്ചില്‍ പഞ്ചായത്തിലെ മുകളേല്‍ പീടികയില്‍ ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ ഉടന്‍തന്നെ ആരംഭിക്കുന്നതാണ്. ഇതിനായുള്ള കെട്ടിടം വാങ്ങി കഴിഞ്ഞു. കരൂര്‍ പഞ്ചായത്തിലെ അന്തീനാട് കാഞ്ഞിരത്തുംപാറ ഗംഗ കുടിവെള്ള പദ്ധതി, കുറുമണ്ണ് സെന്റ്. ജോണ്‍സ് സ്‌കൂളില്‍ ആധുനിക പാചകപ്പുര, മീനച്ചില്‍ പഞ്ചായത്തിലെ പാലാക്കാട് വട്ടോത്തു കുന്നേല്‍ ഭാഗം കുടിവെള്ള പദ്ധതി, പ്രവിത്താനം മാര്‍ക്കറ്റ് ജംഗ്ഷനില്‍ പുതിയ അംഗന്‍വാടി കെട്ടിടം ഇടപ്പാടി ലക്ഷംവീട് കുടിവെള്ള പദ്ധതി തുടങ്ങിയവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഉടന്‍തന്നെ കമ്മീഷന്‍ ചെയ്യുമെന്നും ജില്ലാ പഞ്ചായത്ത് മെമ്പര്‍ രാജേഷ് വാളിപ്ലാക്കല്‍ പറഞ്ഞു.




0 Comments