അന്തീനാട് ഗവൺമെൻറ് യു. പി സ്കൂളിന്റെ പുതിയ മന്ദിരനിർമ്മാണ ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അനസ്യ രാമൻ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യാതിഥിയായി ഓൺലൈൻ സന്ദേശം നൽകി.ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ മുഖ്യപ്രഭാഷണം നടത്തി.
കോട്ടയം ഡിഡിഇ ഹണി .ജി . അലക്സാണ്ടർ പദ്ധതി വിശദീകരണം നടത്തി.വാർഡ് മെമ്പർ സ്മിതഗോപാലകൃഷ്ഷൻ, ഹെഡ്മാസ്റ്റർ ജയ്സൺ കെ. ജയിംസ്, മെമ്പർമാരായ ലിസമ്മ ബോസ്,ലിസമ്മ ടോമി,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു പി കെ ,കോട്ടയം ഡിപിസി. കെ. ജെ പ്രസാദ്,പാലാ ഡി ഇ . ഓ സത്യപാലൻ,
കെ.ബി സജി, പിടിഎ പ്രസിഡൻറ് വി.എം ശിവദാസ് ,സ്കൂൾ വികസന സമിതി സെക്രട്ടറി വി.ടി ജോർജ് ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് കുര്യൻ പ്ലാത്തോട്ടം, അധ്യാപക പ്രതിനിധി റ്റോ ജോ ടോമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.





0 Comments