കെ. സി നായർ ഇനി ഓർമ്മ...... സംസ്ക്കാരം നാളെ 11- ന് വിളക്കുമാടം ചാത്തൻകുളത്തെ പുതുപ്പള്ളിൽ വീട്ടുവളപ്പിൽ


കെ. സി നായർ ഇനി  ഓർമ്മ...... സംസ്ക്കാരം നാളെ 11- ന് വിളക്കുമാടം ചാത്തൻകുളത്തെ പുതുപ്പള്ളിൽ വീട്ടുവളപ്പിൽ 

സ്വന്തം ലേഖകൻ

കെ.സി നായർ എന്നറിയപ്പെടുന്ന ഡി.സി.സി വൈസ് പ്രസിഡന്റ് എ. കെ ചന്ദ്രമോഹന്റെ നിര്യാണം കോൺഗ്രസ് പ്രസ്ഥാനത്തിനും ജില്ലയിലെ യു ഡി.എഫിനും കനത്ത നഷ്ടമാണ്. കോൺഗ്രസിന്റെ ബ്ലോക്ക് പ്രസിഡന്റായും യു.ഡി.എഫ് നിയോജക മണ്ഡലം ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിരുന്ന വർഷങ്ങൾ ഐക്യ ജനാധിപത്യ മുന്നണിയുടെ സുവർണ്ണകാലമായിരുന്നു. എന്നും കെ എം മാണിയുടെ വിശ്വസ്തനായിരുന്ന കെ.സി നായരെ ആയിരുന്നു കോൺഗ്രസ് ഗ്രൂപ്പുകളിൽ ഐക്യം നിലനിർത്താൻ ഉമ്മൻ ചാണ്ടിയും നിയോഗിച്ചിരുന്നത്. 

തെരഞ്ഞടുപ്പ് വേളകളിലും മുന്നണി പ്രവർത്തനങ്ങളിലുമുണ്ടാകുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കുന്നതിന് അദ്ദേഹത്തിന് അസാമാന്യ വൈഭവം ഉണ്ടായിരുന്നു. തികഞ്ഞ ഗാന്ധിയനുംനല്ല സംഘാടകനും മികച്ച വാഗ്മിയുമായിരുന്നു എ കെ ചന്ദ്രമോഹൻ. എളിമയും വിനയവും ജീവിത ശൈലിയാക്കിയ കെ.സി നായർ ധരിച്ചിരുന്ന ഖദർ വസ്ത്രത്തിന്റെ വെൺമ വാക്കിലും പ്രവർത്തിയിലും കാത്തുസൂക്ഷിച്ചിരുന്നു.

കെ.സി നായരുടെ നിര്യാണത്തിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ ജോസഫ് എം.എൽ.എ , ഫ്രാൻസിസ് ജോർജ് എം.പി, ജോസ് കെ.മാണി എം.പി, മോൻസ് ജോസഫ് എം.എൽ.എ , മാണി സി. കാപ്പൻ എം.എൽഎ എന്നിവർ അനുശോചിച്ചു.  കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ചപ്പോൾ കെപിസിസി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, 


ജോഷി ഫിലിപ്പ്, ബ്ളോക്ക് പ്രസിഡന്റ് എൻ .സുരേഷ്, ചാക്കോ തോമസ്, ജോർജ് പുളിങ്കാട്, സന്തോഷ് കാവുകാട്ട്, സി .റ്റി രാജൻ , പ്രൊഫ. സതീഷ് ചൊള്ളാനി, ആർ. പ്രേംജി , തോമസ്കുട്ടി നെച്ചികാടൻ, സാബു എബ്രാഹം, സന്തോഷ് മണർകാട്, സന്മനസ് ജോർജ് എന്നിവർ ഉൾപ്പെടെ നിരവധി പേർ അന്തിമോ ചാരം അർപ്പിച്ചു.

എ.കെ ചന്ദ്രമോഹന്റെ നിര്യാണത്തിൽ കൺവിനർ ജോർജ് പുളിങ്കാടിന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments