പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ശശി തരൂരും തമ്മില്‍ കൂടിക്കാഴ്ച ഡിസംബര്‍ 3 ന്... പാലായില്‍ ശശി തരൂരിനെ സ്വീകരിക്കാന്‍ ഡി.സി.സി. നേതാക്കളുടെ നേതൃത്വത്തില്‍ ആലോചനാ യോഗം... കെ.എം. ചാണ്ടി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണാ സമ്മേളനത്തില്‍ തരൂര്‍ പ്രഭാഷണം നടത്തും... ജില്ലയില്‍ കോണ്‍ഗ്രസിന്റെ ഉയര്‍ത്തെഴുന്നേല്പ്പിന് ശശി തരൂരിന്റെ വരവ് ആക്കംകൂട്ടുമെന്നും നേതാക്കള്‍...



സുനില്‍ പാലാ

രാഷ്ട്രീയ കേരളം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ശശി തരൂര്‍ വാര്‍ത്തകളില്‍ നിറയാന്‍ പാലായിലേക്ക്. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമായി ഡിസംബര്‍ 3 ന് ഉച്ചതിരിഞ്ഞ് ശശി തരൂര്‍ നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമെന്നും നിരീക്ഷകര്‍. പാലായില്‍ കെ.എം. ചാണ്ടി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന കെ.എം. ചാണ്ടി അനുസ്മരണാ സമ്മേളനത്തിലും ശശി തരൂര്‍ പങ്കെടുക്കും.



ഇന്നലെ ഡി.സി.സി. വൈസ് പ്രസിഡന്റ് ഏ.കെ. ചന്ദ്രമോഹന്‍, കോണ്‍ഗ്രസ് പാലാ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി തുടങ്ങിയവരുള്‍പ്പെട്ട കമ്മിറ്റി യോഗം ചേര്‍ന്ന് ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടി വിജയിപ്പിക്കാനുള്ള തീരുമാനങ്ങള്‍ കൈക്കൊണ്ടു. കെ.എം. ചാണ്ടി ഫൗണ്ടേഷന്‍ ഭാരവാഹികള്‍ ഇന്നലെ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവരെല്ലാം കോണ്‍ഗ്രസ് നേതാക്കളാണ്. ആരെതിര്‍ത്താലും ശശി തരൂരിന്റെ പാലായിലെ പരിപാടി വന്‍വിജയമാക്കുമെന്ന് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍.വി. ''യെസ് വാര്‍ത്ത'' യോട് പറഞ്ഞു.





പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ഡിസംബര്‍ 3 ന് വൈകിട്ട് 4 ന് നടക്കുന്ന കെ.എം. ചാണ്ടി അനുസ്മരണാ സമ്മേളനത്തില്‍ ആഗോളവത്ക്കരിക്കപ്പെടുന്ന മലയാളി എന്ന വിഷയത്തിലാണ് ശശി തരൂര്‍ പ്രഭാഷണം നടത്തുന്നത്. ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും എത്തുന്നുണ്ട്. 



കെ.എം. ചാണ്ടി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. സിറിയക് തോമസ് അദ്ധ്യക്ഷത വഹിക്കും. അഡ്വ. കെ.സി. ജോസഫ് സ്വാഗതവും, തോമസ് ജോര്‍ജ്ജ് കുമ്പുക്കല്‍ നന്ദിയും പറയും. പാലായിലെ സമ്മേളനത്തിന് ശേഷം ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാസമ്മേളനം ഉദ്ഘാടനം ചെയ്യാനായി ശശി തരൂര്‍ പോകും.







"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments