ഉഴവൂർ ഗ്രാമപഞ്ചായത്തിൽ കർഷകർക്കുള്ള വളം വിതരണം ചെയ്തു.




ഗ്രാമപഞ്ചായത്ത് 2022 -23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്കുള്ള വളം വിതരണം ചെയ്തു. വൈസ് പ്രസിഡൻറ്  ഏലിയാമ്മ കുരുവിള അധ്യക്ഷയായ യോഗം പ്രസിഡൻ്റ് ജോണിസ് പി സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഇൻചാർജ് പ്രസാദ് ചെമ്മലക്കു ആദ്യ പാക്കറ്റ് നൽകിയാണ് ഉദ്‌ഘാടനം നിർവഹിച്ചത്.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ ആയ ന്യുജൻ്റ ജോസഫ്, തങ്കച്ചൻ K M ,അഞ്ചു പി ബെന്നി, മെമ്പർമാരായ റിനി വിൽസൺ, ശ്രീനി തങ്കപ്പൻ, സിറിയക് കല്ലട, സുരേഷ് VT, ജസീന്ത പൈലി, ബിനു ജോസ് , മേരി സജി, ബിൻസി അനിൽ, സെക്രട്ടറി സുനിൽ എസ് എന്നിവർ  ചടങ്ങിൽ പങ്കെടുത്തു.


 
കൃഷി ഓഫീസർ നിർവ്വഹണ ഉദ്യോഗസ്ഥയായി 638000/-രൂപയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. 1000 ഓളം കർഷകരായ ഗുണഭോക്താക്കൾക്കാണ് പദ്ധതി അനുകൂല്യം ലഭ്യമാവുക.  ഉഴവൂർ സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ ആണ് പദ്ധതി നടപ്പിലാക്കുന്നത്. കൃഷി ഓഫീസർ തെരേസ, കൃഷി അസിസ്റ്റൻ്റ് രാജേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


മുൻ വർഷം ജൂൺ ജൂലൈ മാസങ്ങളിൽ പദ്ധതി ആരംഭിക്കാൻ സാധിച്ചെങ്കിലും ഈ വർഷം ത്രിതല പഞ്ചായത്ത് പദ്ധതികൾക്ക് സർക്കാർ തലത്തിൽ അംഗീകാരം ലഭിക്കാൻ താമസിച്ചത് കൊണ്ടാണ് പദ്ധതി വൈകിയതെന്നും കർഷകർക്ക് ഇഷ്ട്ടമുള്ള വളം, അവരുടെ കൃഷി ഭൂമിക്കു അനുസരിച്ചു നൽകുന്ന രീതിയിൽ ആണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത് എന്നും പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ പറഞ്ഞു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments