ജേണലിസത്തില്‍ ടോപ്പര്‍; ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി നടി മാളവിക നായര്‍




മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി നടി മാളവിക നായര്‍. ഗ്രാജ്വേഷന്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരം സന്തോഷം പങ്കുവച്ചത്. 

എറണാകുളം സെന്റ് തെരേസാസ് കോളജില്‍ നിന്നാണ് താരം എംഎ ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷന്‍ പൂര്‍ത്തിയാക്കിയത്. ഈ വിഭാഗത്തില്‍ കോളജിലെ പിജി ടോപ്പര്‍ ആയിരുന്നു മാളവിക.ഗ്രാജുവേഷന്‍ കോട്ടും തൊപ്പിയും അണിഞ്ഞ് സര്‍ട്ടിഫിക്കറ്റ് കയ്യില്‍ പിടിച്ചു നില്‍ക്കുന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. 

ജീവിതത്തിലെ നാഴികക്കല്ല് എന്നാണ് താരം ഗ്രാജുവേഷന്‍ ചടങ്ങിനെ വിശേഷിപ്പിച്ചത്. ജേണലിസം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ഹൈ ഡിസ്റ്റിങ്ഷനോടെയായിരുന്നു മാളവികയുടെ വിജയം. ബിഎ കമ്യുണിക്കേറ്റിവ് ഇംഗ്ലിഷില്‍ ആയിരുന്നു നടി ബിരുദം പൂര്‍ത്തിയാക്കിയത്. അഞ്ച് വര്‍ഷം സെന്റ് തെരേസാസിലായിരുന്നു മാളവികയുടെ പഠനം.തന്റെ പ്രിയപ്പെട്ടവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും മാളവിക പങ്കുവച്ചു. 


താന്‍ നടത്തിയ അവിസ്മരണീയമായ യാത്ര എന്തായിരുന്നെന്ന് ഓര്‍മിപ്പിക്കുന്ന നാഴികക്കല്ലാണ് ഈ ദിവസം എന്നാണ് മാളവിക കുറിച്ചത്. സ്വപ്നങ്ങള്‍ പിന്തുടര്‍ന്ന് നേടാന്‍ പ്രചോദനം നല്‍കിയ കുടുംബാംഗങ്ങള്‍ക്കും അധ്യാപകര്‍ക്കും മാളവിക നന്ദി പറഞ്ഞു.

മമ്മൂട്ടി നായകനായി എത്തിയ കറുത്തപക്ഷികള്‍ എന്ന ചിത്രത്തിലെ മല്ലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് മാളവിക സിനിമയിലെത്തുന്നത്. 

 


ആദ്യ ചിത്രത്തിലൂടെ തന്നെ 2007-2008ല്‍ മികച്ച ബാലതാരത്തിനുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം നേടി. മായ ബസാര്‍, ഓര്‍ക്കുക വല്ലപ്പോഴും, ശിക്കാര്‍, അക്കല്‍ധാമയിലെ പെണ്ണ്, ദഫാദാര്‍ എന്നിവയാണ് പ്രധാന സിനിമകള്‍. സിബിഐ 5 ആയിരുന്നു അവസാന ചിത്രം.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments