സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പാലാ, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അംഗീകാരമുള്ള ഗവേഷണ കേന്ദ്രമാക്കി ഉയര്‍ത്തി.
അനേകം അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഗവേഷണത്തിന് പ്രാപ്തമാക്കുവാന്‍ സന്നദ്ധമായ പുതിയ ഒരു തുടക്കത്തില്‍ ഉജ്ജ്വലമായ ആരംഭത്തിന് പാലാ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ അധ്യക്ഷതയില്‍ തുടക്കം കുറിച്ചു.
യോഗത്തില്‍ മഹാത്മഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. സാബു തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു.
പുതിയ ഒരു വിദ്യാഭ്യാസ സംസ്‌കാരം സൃഷ്ടിക്കുവാന്‍ അധ്യാപകര്‍ പ്രപ്തരാകണമെന്ന സന്ദേശം അദ്ദേഹത്തിന്റ വാക്കുകള്‍ക്ക് സ്വീകാര്യതയേകി. കോളജിലെ എട്ട് അധ്യാപകരുടെ ഗവേഷണ
ഗ്രന്ഥങ്ങള്‍ പ്രസ്തുത ചടങ്ങില്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവും, പ്രൊഫ. സാബു തോമസും ചേര്‍ന്ന് പ്രകാശനം ചെയ്തു.
സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷന്‍ മാനേജര്‍ മോണ്‍ ഡോ. ജോസഫ് തടത്തില്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങി. വിവിധ സ്‌കൂളുകളിലെ പ്രഥമ അധ്യാപകരും കോളേജുകളിലെ പ്രിന്‍സിപ്പല്‍മാരും, സെന്റ് തോമസ് കോളജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനിലെ മുന്‍ പ്രിന്‍സിപ്പല്‍മാരും അഭ്യുദയകാംക്ഷികളൂം, വിദ്യാര്‍ത്ഥികളും സാമൂഹിക അക്കാദമിക മേഖകളിലെ പ്രമുഖരും യോഗത്തില്‍ പങ്കെടുത്തു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി. ബീനാമ്മ മാത്യൂ സ്വാഗതവും
വൈസ് പ്രിന്‍സപ്പല്‍ ഡോ. ടി.സി തങ്കച്ചന്‍ കൃതജ്ഞതയും അര്‍പ്പിച്ചു.



0 Comments