തീക്കോയി ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു കോടി അനുവദിച്ചു
തീക്കോയി ഗ്രാമപഞ്ചായത്ത് ഗവൺമെന്റ് ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുന്നതിന് വേണ്ടി നാഷണൽ ആയുഷ് മിഷൻ ഒരു കോടി രൂപ അനുവദിച്ചു.
ആയുർവേദ ആശുപത്രിയുടെ നിലവിലുള്ള പഴക്കംചെന്ന ഡിസ്പെൻസറി കെട്ടിടം പൊളിച്ചു നീക്കിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷൻ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചിട്ടുള്ളതെന്നും നാഷണൽ ആയുഷ് മിഷന്റെ എൻജിനീയറിങ് വിഭാഗത്തിന്റെ മേൽനോട്ടത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും പ്രസിഡന്റ് കെ സി ജയിംസ് അറിയിച്ചു.
.jpeg)




0 Comments