അമനകര ശ്രീഭരതസ്വാമി ക്ഷേത്രപരിസരം ഇനി പ്രഭാപൂരിതം. എം. എൽ .എ ഫണ്ടുപയോഗിച്ച് ക്ഷേത്ര പരിസരത്ത് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം മാണി സി കാപ്പൻ നിർവഹിച്ചു.
രാമപുരം നാലമ്പലങ്ങളിൽപ്പെട്ട ക്ഷേത്രമാണിത്. നാലമ്പലങ്ങളിൽ എത്തുന്ന ഭക്തജനങ്ങൾക്ക് പ്രയോജനപ്പെടുന്ന ഉയരവിളക്കുകൾ സ്ഥാപിക്കാൻ സാധിച്ചത് ദൈവാനുഗ്രഹമായാണ് കാണുന്നതെന്ന് എം.എൽ.എ പറഞ്ഞു ക്ഷേത്രം പ്രസിഡന്റ് സോമനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഡോ. ശ്രീദേവി സലിം, അജിത് കുമാർ കുന്നുംപുറത്ത്, പി.കെ വ്യാസൻ , റ്റി. കെ തങ്കൻ തെക്കേടത്ത്, സണ്ണി പാറക്കുടിയിൽ, ഗോപിക സതീഷ്, ടോമി കുന്നത്ത് എന്നിവർ പ്രസംഗിച്ചു.





0 Comments