പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന്ആധുനികനിലവാരത്തിലുള്ളതും കൂടുതൽ യാത്രാ സുഖമുള്ളതുമായ ബാംഗ്ലൂർ ബസ് മാണി സി. കാപ്പൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.


പാലാ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന്ആധുനികനിലവാരത്തിലുള്ളതും കൂടുതൽ യാത്രാ സുഖമുള്ളതുമായ ബാംഗ്ലൂർ ബസ് മാണി സി. കാപ്പൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു.

 ഡിപ്പോയിൽ നിന്നും നിന്നും രാത്രി  പുറപ്പെട്ടിരുന്ന  ബാംഗ്ലൂർ ബസാണ്,  സ്വിഫ്റ്റ് ഗരുഡ എ.സി ആയി  ഉയർത്തിസർവീസ് ആരംഭിച്ചത്.  .രാത്രി 10:30ന് പാലായിൽ നിന്നും പുറപ്പെട്ട് രാവിലെ 8. 30ന് ബാംഗ്ലൂർ എത്തി.തിരികെ രാത്രി 8:30ന് ബാംഗ്ലൂരിൽ നിന്നും പുറപ്പെട്ട പുലർച്ചെ 5:30ന് പാലായിൽ തിരിച്ചെത്തും വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. 

ഗതാഗതവകുപ്പ്മന്ത്രി ബി.ഗണേഷ് കുമാറുമായി മാണി സി. കാപ്പൻ എം.എൽ.എ നടത്തിയ ചർച്ചയെത്തുടർന്നാണ് പുതിയ ബസ് ലഭിച്ചത്. നിരവധി പുതിയ ബസുകളും  സർവീസുകളും ആരംഭിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും മന്ത്രി ഗണേഷ് കുമാറിനോട് കടപ്പെട്ടിരിക്കുന്നുവെന്നും എം.എൽ.എ പറഞ്ഞു. പുതിയ ബസുകൾ ലഭിക്കുന്ന മുറക്ക് കൂടുതൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്ന് കാപ്പൻ പറഞ്ഞു. നിലവിൽ  ബാംഗ്ലൂർ ടിക്കറ്റ് ചാർജ് 1111 രൂപയാണ്.

 എ.റ്റി. ഒ  അശോക് കുമാർ, റ്റി.വി ജോർജ്, തങ്കച്ചൻ മുളകുന്നം,എം.പി കൃഷ്ണൻ നായർ , ഡിപ്പോ എഞ്ചിനീയർ പ്രശാന്ത് കൈമൾ,ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ. ജോസഫ്,ജോയ് കളരിക്കൽ, പ്രശാന്ത് പാലാ, തുടങ്ങിയ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ നിരവധി ഫ്ലാഗ് ഓഫ് കർമ്മത്തിന് എത്തിയിരുന്നു. 

 മാണി സി. കാപ്പൻ എംഎൽഎ ഉൾപ്പെടെയുള്ളവർ യാത്രാ ക്കാരൊടൊപ്പം കെഎസ്ആർടിസി ടെർമിനൽ നിന്ന് കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡ് വരെ ആദ്യ യാത്ര നടത്തിയാണ് സന്തോഷം പങ്കിട്ടത്.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments