നാടുണര്‍ത്തി എലിക്കുളം കാപ്പുകയത്തെ കൊയ്ത്തുത്സവം





അഭിലാഷ് കുമാര്‍

കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഇനിയും നെല്‍ക്കൃഷി നെഞ്ചിലേറ്റുന്ന എലിക്കുളം ഗ്രാമ പഞ്ചായത്തിലെ കാപ്പുകയം പാടശേഖരത്തിലെ നെല്‍കൃഷി കൊയ്ത്തുത്സവം നാടിന്റെ തനിമയാര്‍ന്ന സാംസ്‌കാരികോത്സവമായി മാറി.


കര്‍ഷകര്‍ക്കൊപ്പം പനമറ്റം ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ , എം.ജി.എം.യു.പി.എസ്. എലിക്കുളം , കെ.വി. എല്‍.പി.എസ്. ഇളങ്ങുളം, സെന്റ് മാത്യൂസ് എല്‍.പി.എസ് എലിക്കുളം എന്നിവിടങ്ങളിലെ കുട്ടികളും , രക്ഷാകര്‍ത്താക്കളും അദ്ധ്യാപകരും ഒത്തുചേര്‍ന്നപ്പോള്‍ കൊയത്തുത്സവം കുട്ടികളുടെ കാര്‍ഷിക പഠന പരിപാടികളില്‍ ഗ്രാമ പഞ്ചായത്തിന്റെ തനത് കാഴ്ചപ്പാട് പ്രകടിപ്പിക്കുന്ന ഒന്നായി. പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സില്‍വി വിത്സന്‍ അദ്ധ്യക്ഷയായി. പാമ്പാടി കൃഷി അസി. ഡയറയക്ടര്‍ ഡോ: ലെന്‍സി തോമസ് പദ്ധതി വിശദീകരണം നടത്തി.



ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എം.കെ.രാധാകൃഷ്ണന്‍ , ബെറ്റി റോയ്, ജോമോള്‍മാത്യു. കാരക്കുളം ഉണ്ണിമിശിഹ പള്ളി വികാരി
ഫാ. അഗസ്റ്റിന്‍ പുതുപ്പറമ്പില്‍, സ്ഥിരം സമിതി അദ്ധ്യക്ഷകളായ
സൂര്യാ മോള്‍, ഷേര്‍ളി അന്ത്യാംകുളം, അസി: കൃഷി ഓഫീസര്‍മാരായ
എ.ജെ. അലക്‌സ് റോയ്ഷ, അനൂപ് കെ.കരുണാകരന്‍, 

 


ഗ്രാമ പഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്, ആശാമോള്‍, ദീപാ ശ്രീജേഷ്, കെ.എം. ചാക്കോ ,സിനി കാക്കശേരിയില്‍, ജയിംസ് ജീരകത്തില്‍ , ജിമ്മിച്ചന്‍ ഈറ്റത്തോട്ട്, യമുന പ്രസാദ് പാടശേഖര സമിതി പ്രസിഡന്റ് ഔസേപ്പച്ചന്‍ ഞാറയ്ക്കല്‍, സെക്രട്ടറി ജസ്റ്റിന്‍ ജോര്‍ജ് മണ്ഡപത്തില്‍, കെ.സി. സോണി, രാജേഷ് കെ.രാജു, ജോസ് കൊല്ലംപറമ്പില്‍ ,
ജോര്‍ജ് മണ്ഡപത്തില്‍, ടി.എന്‍. കുട്ടപ്പന്‍ താന്നിക്കല്‍, സാജന്‍ ചെഞ്ചേരില്‍ ,ജോസ് പി.കുര്യന്‍ പഴേപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments