മരിയൻ മെഡിക്കൽ സെന്റർ സുവർണ്ണ ജൂബിലി കാരുണ്യത്തിന്റെ കരുതലായി രക്തദാന ക്യാമ്പ് .




മരിയൻ മെഡിക്കൽ സെന്ററിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സുവർണ്ണജൂബിലി രക്തദാന ക്യാമ്പ് കാരുണ്യത്തിന്റെ കരുതലായി. 

 


 

മരിയൻ മെഡിക്കൽ സെന്റർ എല്ലാം കൊണ്ടും കാരുണ്യത്തിന്റെ മുഖമായി മാറിയിരിക്കുന്നുവെന്ന് സിനിമാ താരം മിയാ ജോർജ് പറഞ്ഞു. ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മിയ.
 

മരിയൻ ആശുപത്രിയിൽ സൂപ്രണ്ട് ഡോക്ടർ മാത്യു തോമസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പാലാ ബ്ലഡ് ഫോറം ചെയർമാൻ പാലാ ഡി വൈ എസ് പി എ ജെ തോമസ് മുഖ്യപ്രഭാഷണവും പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി. ബ്രില്യന്റ് സ്‌റ്റഡി സെന്റർ ഡയറക്ടർ ജോർജ് തോമസ്, ജില്ലാ ആരോഗ്യ മാസ്സ് മീഡിയാ ഓഫീസർ ഡോമി ജോൺ,  കിസ്കോ ബാങ്ക് പ്രസിഡന്റ് എം എസ് ശശിധരൻ നായർ, റവ.ഡോ.ജോർജ് ഞാറക്കുന്നേൽ, ഡോക്ടർ സിറിയക് തോമസ് , പ്രഫ. ഡോ. റ്റെസി കുര്യൻ, ഡോക്ടർ പ്രദീപ് മാത്യു, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസ് എഫ് സി സി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


 

അൻപത് വർഷങ്ങളുടെ ആഘോഷങ്ങളുടെ പ്രതീകമായി ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഷേർളി ജോസിന്റെ നേതൃത്വത്തിൽ ഡോക്ടർമാരും സിസ്റ്റർമാരും നേഴ്സുമാരും മറ്റു ജീവനക്കാരും ഉൾപ്പടെ 50 പേർ ക്യാമ്പിൽ പങ്കെടുത്ത് രക്തം ദാനം ചെയ്തു. കേരളത്തിൽ തന്നെ ആദ്യമായിട്ടാണ് ഒരാശുപത്രിയുടെ ജൂബിലിയോടനുബന്ധിച്ച് അവിടുത്തെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും നേതൃത്വത്തിൽ ഇത്തരത്തിൽ ഒരു രക്തദാന ക്യാമ്പ് നടത്തപ്പെടുന്നത്.

 

 ആശുപത്രിയോട് അനുബന്ധിച്ച് കിസ്കോ ബാങ്കിന്റേയും റോട്ടറി ക്ലബ്ബിന്റേയും സഹകരണത്തോടെ ആരംഭിച്ച കിസ്കോ - മരിയൻ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിക്കുന്നത്. പാലാ ജനറൽ ആശുപത്രി ഉൾപ്പടെയുള്ള ആശുപത്രികളിലെ രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രക്തം നൽകുന്നത് ഈ ബ്ലഡ് ബാങ്കിൽ നിന്നുമാണ്. പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തിൽ എല്ലാ മാസവും രണ്ടും മൂന്നും സന്നദ്ധ രക്തദാന ക്യാമ്പുകൾ നടന്നു വരുന്നു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments