തലപ്പുലം കീഴമ്പാറയിൽ ശുചിമാലിന്യം നിക്ഷേപിച്ച കേസിൽ മൂന്നുപേർ പിടിയിൽ.



 സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ശുചിമാലിന്യം നിക്ഷേപിച്ച് കടന്നുകളഞ്ഞ കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. 

ആലപ്പുഴ തൈക്കാട്ടുശ്ശേരി തോട്ടുചിറയിൽ വീട്ടിൽ സഹദേവൻ മകൻ സിജു (35), ആലപ്പുഴ തൈക്കാട്ടുശ്ശേരി പുത്തൻവെളി വീട്ടിൽ കുഞ്ഞുമണി മകൻ കുട്ടൻ എന്ന് വിളിക്കുന്ന വിനീത് (27), ആലപ്പുഴ തൈക്കാട്ടുശ്ശേരി കണിയംവെളി വീട്ടിൽ കൃഷ്ണൻ മകൻ സജീവ് .കെ(41) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. 




ഇവർ ഇന്ന് വെളുപ്പിനെ 12.30 മണിയോടെ  തലപ്പലം കീഴമ്പാറ ഭാഗത്തുള്ള മീനച്ചിലാറ്റിലേക്കുള്ള കൈത്തോട്ടിൽ ടാങ്കർ ലോറിയിൽ കക്കൂസ്  മാലിന്യം തള്ളിയ ശേഷം കടന്നുകളയുകയായിരുന്നു. തുടർന്ന് പോലീസ്  ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. 

 


 

ഈരാറ്റുപേട്ട സ്റ്റേഷൻ എസ്.എച്ച്.ഓ ബാബു സെബാസ്റ്റ്യൻ, എസ്.ഐ വിഷ്ണു വി.വി, ഷാബു മോൻ ജോസഫ്, സി.പി.ഓ മാരായ ജിനു കെ.ആർ, ശ്യാം കുമാർ  എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments