കിടങ്ങൂർ തേക്കുംകാട്ടിൽ പടി - ചാമക്കാലാ റോഡ് ഉദ്ഘാടനം നടത്തി




മഴക്കാലത്തും ചെറിയ വെള്ളപ്പൊക്കത്തിലും വാഹന സഞ്ചാരയോഗ്യമല്ലാതിരുന്ന കിടങ്ങൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ തേക്കുംകാട്ടില്‍ പടി - ചാമക്കാലാ റോഡിന്റെ താഴ്ന്ന ഭാഗം ഉയര്‍ത്തി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന റോഡ് ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ ആഗ്രഹം സാക്ഷാത്ക്കരിക്കപ്പെട്ടു.

 ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 12 ലക്ഷം രൂപാ ഉപയോഗിച്ചാണ് വളരെനാളുകളായിട്ടുള്ളആവശ്യത്തിന് പരിഹാരമായത്. ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ ഹൈവേയില്‍ നിന്നും ആരംഭിക്കുന്ന ഈ റോഡില്‍ 200 മീറ്ററോളം നീളമാണ് മണ്ണിട്ടുയര്‍ത്തി പുതിയതായി ടാറിംഗ് നടത്തിയാണ് വെള്ളക്കെട്ട് ഭീഷണിയില്‍ നിന്നും ഒഴിവാക്കിയത്. 

 


നവീകരിച്ച റോഡിന്റെ ഉദ്ഘാടനം തേക്കുംകാട്ടില്‍ പടി ജംഗ്ഷനില്‍ വച്ച് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. നിര്‍വ്വഹിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.



ബ്ലോക്ക് മെമ്പര്‍ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മാളിയേക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ കുഞ്ഞുമോള്‍ ടോമി, സിബി സിബി, മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ മേരി ജോണി, ബോബി തോമസ്, വി.കെ. സുരേന്ദ്രന്‍, ദീപു തേക്കുംകാട്ടില്‍, സാബു ഒഴുങ്ങാലില്‍, പി.റ്റി. ജോസ് പാരിപ്പള്ളില്‍, വര്‍ഗ്ഗീസ് ഒഴുകയില്‍, സുരേഷ് നെച്ചിക്കാട്ടില്‍, ഷോണി പുത്തൂര്‍,  എന്നിവര്‍ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments