അഞ്ചാമത് റവ. ഡോ. തോമസ് നാഗനൂലില്‍ മെമ്മോറിയല്‍ അഖിലകേരള വൈദീക ഷട്ടില്‍ ടൂര്‍ണമെന്റ് ചേര്‍പ്പുങ്കലില്‍ ആരംഭിച്ചു.
ടൂര്‍ണ്ണമെന്റ് റവ. ഡോ. ജോര്‍ജ് അമ്പഴത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു. റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ റവ. തോമസ് നാഗനൂലില്‍ അനുസ്മരണം നടത്തി.
റവ. ഡോ. മാത്യു ആലപ്പാട്ടു മേടയില്‍, റവ. ഫാ. മാത്യു കുറ്റിയാനിക്കല്‍, റവ ഫാ. റോയി മലമാക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രാഥമിക റൗണ്ടുകളില്‍ വിജയിച്ച് 45 വയസിനു താഴെയുള്ള കാറ്റഗറിയില്‍ ഫാ. ജീവന്‍ കദളിക്കാട്ടില്‍ (കാക്കൊമ്പ്) & ഫാ. അനൂപ് സി എം ഐ (മൂലമറ്റം), ഫാ. ജോബിന്‍ പുളിന്താനത്ത് (കൈപ്പള്ളി) & ഫാ. മാര്‍ട്ടിന്‍ പന്തിരുവേലില്‍ (വാരിയാനിക്കാട്), ഫാ മാത്യു കോലത്ത് (ഗുജറാത്ത്) & ഫാ. ജോസഫ് വഞ്ചിപ്പുര,
ഫാ. റോയി മലമാക്കല്‍ (ചേര്‍പ്പുങ്കല്‍) & ഫാ. ബേബി സെബാസ്റ്റ്യന്‍ എന്നിവര്‍ സെമിഫൈനലിനു യോഗ്യത നേടി. 45 വയസിനു മുകളിലുള്ള കാറ്റഗറിയില്‍ ഫാ. ആന്‍ഡ്രൂ മാളിയേക്കല്‍ (ഇരിങ്ങാലക്കുട) & ഫാ. ഡയസ് ആന്റണി (വരാപ്പുഴ) ടീം ഫൈനലില്‍ എത്തി. മത്സരങ്ങള്‍ നാളെ സമാപിക്കും.
0 Comments