പാലാ മരിയൻ മെഡിക്കൽ സെൻ്റർ സുവർണ്ണ ജൂബിലി ആഘോഷ സമാപനം 11-ന് . കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിൽ, ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മന്ത്രി റോഷി അഗസ്റ്റ്യൻ, ജോസ്. കെ. മാണി എം.പി, മാണി.സി. കാപ്പൻ എം. എൽ.എ.ഡോ. ജോസ് ചാക്കോ പെരിയപ്പുറം, പാലാ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ തുടങ്ങിയവർ പങ്കെടുക്കും.
1973 ഫെബ്രുവരി 2 ന് 30 ബെഡ്ഡുകളോടെ ആരംഭിച്ച മരിയൻ മെഡിക്കൽ സെൻ്റർ ഇന്ന് 45 ഡോക്ടർമാരും 450-ൽപ്പരം സ്റ്റാഫ് അംഗങ്ങളുമായി ഇന്ന് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലായി ഉയർന്നതായി മാനേജ്മെൻ്റ് സിസ് റ്റേഴ്സ് പത്ര സമ്മേളനത്തിൽ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം👇👇👇
11-ാം തീയതി 2.30 ന് നടക്കുന്ന സമ്മേളനത്തിൽ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും.
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. മന്ത്രി
റോഷി അഗസ്റ്റ്യൻ, പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ജോസ്. കെ. മാണി
എം.പി, മാണി. സി. കാപ്പൻ എം. എൽ. എ, പാലാ നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ,
തുടങ്ങിയവർ പങ്കെടുക്കും.
പത്രസമ്മേളനത്തിൽ സിസ്റ്റർ ഡോ. ഗ്രേസ് മുണ്ടപ്ലാക്കൽ, സിസ്റ്റർ ഷേർളി ജോസ്, സിസ്റ്റർ ബെൻസി തുടങ്ങിയവർ പങ്കെടുത്തു.
0 Comments