മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ജോസ്. കെ. മാണിയെ സന്ദര്‍ശിച്ചു





ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തിലെത്തിയ മിസോറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ട് ജോസ് കെ മാണി എം.പിയേയും കുടുംബത്തേയും സന്ദര്‍ശിച്ചു. 

ഹ്യൂസ്റ്റണിലേക്ക് സൗത്ത് ഇന്ത്യയിലേക്ക് എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ട് സൗത്ത് ഇന്ത്യന്‍ യു എസ് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രധാനമന്ത്രിക്ക് നല്‍കുവാനുള്ള നിവേദനം ജോസ് കെ മാണിക്ക് കൈമാറി. 


തന്റെ സാമൂഹ്യ രാഷ്ട്രീയ വളര്‍ച്ചയില്‍ കെ.എം. മാണിയുടെ വികസന രീതികള്‍ തന്റെ പ്രവര്‍ത്തനങ്ങളെ വളരെ സ്വാധീനിച്ചിട്ടുണ്ടെന്ന് റോബിന്‍ ഇലക്കാട്ട് പറഞ്ഞു. തന്റെ മണ്ഡലത്തിലെ ജനങ്ങള്‍ക്ക് എന്ത് ആവശ്യമുണ്ടെങ്കിലും അവര്‍ക്കായി കെ.എം. മാണി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമായിരുന്നു. കേരളം രാഷ്ട്രീയത്തില്‍ കെ.എം. മാണി എന്നും ജ്വലിക്കുന്ന ഓര്‍മ്മയായി നിലകൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

 


കെ.എം മാണിയുടെ ഭാര്യ കുട്ടിയമ്മ, ജോസ് കെ മാണി, നിഷ ജോസ് കെ മാണി തുടങ്ങിയവരോടൊപ്പം സൗഹൃദം പങ്കിട്ട റോബിന്‍ ഇലക്കാട്ടിന്റെ വളര്‍ച്ച പ്രവാസി മലയാളി യുവജനങ്ങള്‍ക്ക് മാതൃക ആണെന്ന് ജോസ് കെ മാണി എം പി പറഞ്ഞു. 

മിസോറി സിറ്റി മേയറായി രണ്ടാം തവണയും വിജയിച്ച റോബിന്റെ വികസനപ്രവര്‍ത്തങ്ങള്‍ തുടരട്ടെ എന്നും ഇനിയും ഉന്നതമായ പദവികളില്‍ അദ്ദേഹം എത്തട്ടെ എന്നും ജോസ് കെ മാണി ആശംസിച്ചു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments