സുനില്‍ പാലാ
തലപ്പുലം പഞ്ചായത്തിലെ കീഴമ്പാറയില്‍ കൈത്തോട്ടില്‍ കക്കൂസ് മാലിന്യം തള്ളി പിടിയിലായവരെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു... ഈരാറ്റുപേട്ട സി.ഐ. ബാബു സെബാസ്റ്റ്യന്റെ ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം പ്രതികളെ കുടുക്കി... സി.ഐയ്ക്ക് അഭിനന്ദനങ്ങളുമായി ''സേവ് മീനച്ചിലാര്‍'' പ്രവര്‍ത്തകര്‍.
ഈരാറ്റുപേട്ട സി.ഐ. ബാബു സെബാസ്റ്റ്യന് തോന്നിയ ഒരു സംശയമാണ് കക്കൂസ് മാലിന്യം തള്ളിയ പ്രതികളെ കുടുക്കുന്നതിന് ഇടയാക്കിയതെന്ന് ''സേവ് മീനച്ചിലാര്‍'' പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതേപ്പറ്റി സേവ് മീനച്ചിലാര്‍ നേതൃത്വത്തിലുള്ള എബി പൂണ്ടിക്കുളം സേവ് മീനച്ചിലാര്‍ ഗ്രൂപ്പില്‍ പങ്കുവച്ചതിങ്ങനെ.
''വളരെ ത്രില്ലിംഗായ ഒരു കാര്യം ഇതിന്റെ പിന്നിലുണ്ട്. ഇന്നലെ രാത്രി ഡ്യൂട്ടിയിലായിരുന്ന ഈരാറ്റുപേട്ട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീ. ബാബു സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ട- മേലമ്പാറ റൂട്ടില്‍ പോകുമ്പോള്‍ ജീപ്പിനെ കടന്നുപോന്ന ഒരു വാഹനത്തില്‍ നിന്ന് അനുഭവപ്പെട്ട ദുര്‍ഗന്ധം അദ്ദേഹത്തില്‍ സംശയമുണര്‍ത്തി. സഹപ്രവര്‍ത്തകരോട് അത് സൂചിപ്പിക്കുകയും ചെയ്തു. യാത്ര തുടര്‍ന്ന് അമ്പാറ എത്തിയപ്പോള്‍ വീണ്ടും വഴിയോരത്ത് അതേ ദുര്‍ഗന്ധം . അവിടെ ഇറങ്ങി പരിശോധന നടത്തുമ്പോഴാണ് സെപ്റ്റിക് ടാങ്ക് മാലിന്യം തള്ളിയതാണെന്ന് മനസ്സിലാകുന്നത്. കൂടുതല്‍ ജാഗ്രതയ്ക്കായി പോലീസ് സ്റ്റേഷനില്‍ നിര്‍ദ്ദേശം നല്‍കി, അവിടെത്തന്നെ ഒരു റബ്ബര്‍ തോട്ടത്തില്‍ പോലീസ് വാഹനം കയറ്റിയിട്ട് ഒന്നരമണിക്കൂറോളം കാത്തുകിടന്നു. അപ്പോഴേയ്ക്കും രണ്ടാമത്തെ ലോഡുമായി അതേ വാഹനം എത്തി. ശേഷം കാര്യങ്ങള്‍ അറിവുള്ളതാണല്ലോ.
ഇന്ന് നേരത്തെതന്നെ അറിഞ്ഞതാണ് ഈ പ്രചോദനാത്മക സംഭവങ്ങള്‍. എങ്കിലും പങ്കുവയ്ക്കാന്‍ അനുവാദം ഇല്ലായിരുന്നു. പക്ഷെ, ഒരു സ്വാതന്ത്ര്യം എടുക്കുന്നു.
മാലിന്യം പിടിച്ചതറിഞ്ഞ് സ്റ്റേഷന്‍ പരിസരത്ത് ചുറ്റിക്കറങ്ങിയ, മാലിന്യക്കാരുടെ തലതൊട്ടപ്പന്‍മാരുടെ ചോദ്യം എല്ലാത്തിനും സാക്ഷ്യമാകുന്നു. ഈരാറ്റുപേട്ടയില്‍ മാത്രമാണല്ലോ ഇത്തരം കാര്യങ്ങള്‍ക്ക് പ്രതികളെ റിമാന്‍ഡ് ചെയ്യുന്നത്. പാലായിലെ സമകാല അനുഭവങ്ങള്‍ അറിയാവുന്ന നമുക്കത് കൂടുതല്‍ മനസ്സിലാവും. അഭിനന്ദനങ്ങള്‍ ടീം ഈരാറ്റുപേട്ട പോലീസ്'' എബി പൂണ്ടിക്കുളം കുറിക്കുന്നു.
0 Comments