ബഡ്ജറ്റില്‍ റേഷന്‍ വ്യാപാര രംഗത്ത് ഒന്നും പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ടും നിയമസഭയില്‍ റേഷന്‍ വ്യാപാരികളെ മന്ത്രി അപമാനിച്ചതിലും കമ്മീഷന്‍ കുടിശിക ഉടന്‍ നല്‍കണമെന്നും അവശ്യപ്പെട്ടും റേഷന്‍ വ്യാപാരികള്‍ മീനച്ചില്‍ സപ്ലൈ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് സേവ്യര്‍ ജെയിംസ് ഉദ്ഘാടനം ചെയ്തു. അഡ്വ. സന്തോഷ് മണര്‍കാട് അദ്ധ്യക്ഷത വഹിച്ചു.
ടോമിച്ചന്‍ പഴയമഠം, ബെന്നി കരൂര്‍, സജി മാത്യു, സന്തോഷ് കുര്യത്ത്, പി.ടി. ബഷീര്‍, വി.പി ഇബ്രാഹിം, ജോയി ഭരണങ്ങാണം എന്നിവര്‍ പ്രസംഗിച്ചു.
0 Comments