9 റോഡുകളുടെ നവീകരണത്തിന് 63 കോടി അനുവദിച്ചു


 

വെള്ളപ്പൊക്ക പദ്ധതിയിൽപ്പെടുത്തി പാലാ നിയോജകമണ്ഡലത്തിലെ ഒൻപതു റോഡുകളുടെ പുന:രുദ്ധാരണത്തിന് സർക്കാർ 63 ലക്ഷം രൂപ അനുവദിച്ചതായി മാണി സി കാപ്പൻ എം എൽ എ അറിയിച്ചു.




മൂന്നിലവ് ഗ്രാമപഞ്ചായത്തിലെ  മങ്കൊമ്പ് - അഞ്ചുകുടിയാർ - വെള്ളറ റോഡ് (7 ലക്ഷം), മൂന്നിലവ് പെരുങ്കാവ് റോഡ് റോഡ് (7 ലക്ഷം), തലപ്പലം ഗ്രാമപഞ്ചായത്തിലെ പ്ലാശനാൽ - പെരുപാറ-കാളകെട്ടി റോഡ് (7ലക്ഷം), മേലുകാവ് ഗ്രാമപഞ്ചായത്തിലെ മേലുകാവ് - കളപ്പുരപ്പാറ റോഡ്  (7ലക്ഷം), കുരിശിങ്കൽ - കളത്തിക്കണ്ടം - പാണ്ടിയമ്മാവ്  റോഡ്  (7ലക്ഷം), 


പയസ്മൗണ്ട് - തോട്ടത്തിമല റോഡ്  (7ലക്ഷം), കടനാട് ഗ്രാമപഞ്ചായത്തിലെ കൊടുമ്പിടി - വാഴക്കാട് റോഡ്  (7ലക്ഷം), കരൂർ ഗ്രാമപഞ്ചായത്തിലെ പാറമട - കര്യാപ്പി - കരീക്കൽ റോഡ്  (7ലക്ഷം),  മുത്തോലി ഗ്രാമപഞ്ചായത്തിലെ കുരുവിനാൽ - പരമല റോഡ്  (7ലക്ഷം) എന്നിവയ്ക്കാണ് മാണി സി കാപ്പൻ എം എൽ എ യുടെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ തുക അനുവദിച്ചതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ അറിയിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments