എ.പി.ജെ.അബ്ദുല്‍ കലാമിന്റെ ഓര്‍മ ദിനം ആചരിച്ചു.




ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അബ്ദുല്‍ കലാമിന്റെ ഓര്‍മ ദിനം ഇഗ് നൈറ്റഡ് മൈന്‍ഡ്‌സ് എന്ന പേരില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. 



 

ബാല്യകാലം മുതല്‍ ജീവിതാവസാനം വരെയുള്ള കലാമിന്റെ ജീവചരിത്രം ചാര്‍ട്ടുകളുടെയും ഫോട്ടോകളുടെയും സഹായത്തോടെ വിവരിക്കുന്ന പവലിയന്‍ ഏറെ ശ്രദ്ധേയമായി. ഹെഡ്മിസ്ട്രസ് എം.പി ലീന ഉല്‍ഘാടനം ചെയ്തു.

 



എം.എഫ് അബ്ദുല്‍ ഖാദിര്‍ മുഹമ്മദ് ലൈസല്‍, ടെസ്സി മോള്‍ മാത്യു, ഷിനു മോള്‍ കെ. എ, അനീഷ ഇബ്രാഹീം, റീജദാവൂദ്, അല്‍ഫി നജീബ്, പാര്‍വ്വതി ജെ, ഫാത്തിമ റഹീം, അനു മോഹന്‍, താരാ.എസ്.നായര്‍ , സൈനബ ഫാസില്‍, ബീമ സലീം എന്നിവര്‍ നേതൃത്വം നല്‍കി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments