ബാര്‍ട്ടര്‍ സമ്പ്രദായം ഓര്‍മ്മപ്പെടുത്തി ചേന്നാട് നിര്‍മ്മല എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍


സ്‌കൂള്‍ പരിസരത്ത് കൃഷി ചെയ്ത മരച്ചീനി വിളവെടുപ്പ് നടത്തി അത് ബാര്‍ട്ടര്‍ സിസ്റ്റത്തില്‍ കൈമാറ്റം ചെയ്ത് ഉച്ചഭക്ഷണത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങള്‍ കടയില്‍ നിന്ന് വാങ്ങി ചേന്നാട് നിര്‍മ്മല എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍.

തങ്ങളുടെ കയ്യിലില്ലാത്തതും ആവശ്യമുള്ളതുമായ വസ്തുക്കള്‍ കൈവശമുള്ള വസ്തുക്കള്‍ക്ക് പകരമായി വാങ്ങുകയായിരുന്നു ഈ കുരുന്നുകള്‍.



പഠന പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഠനം കഴിഞ്ഞുള്ള വിശ്രമവേളകളും ഒഴിവ് ദിവസങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയാണ് കുട്ടികളും അദ്ധ്യാപകരും ചേര്‍ന്നാണ് മരച്ചീനി, വാഴ, വെണ്ട, തക്കാളി, ചീനി, കപ്പളം, ഇഞ്ചി, ചിര എന്നിവ സ്‌കൂള്‍ വളപ്പില്‍  കൃഷി ചെയ്യുന്നത്. 



അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും രക്ഷകര്‍ത്താക്കളുടെയും കൃഷിവകുപ്പിന്റെയും സഹകരണത്തോടെയാണ് സ്‌കൂളില്‍ കൃഷി നടത്തുന്നത്. ജൈവ വളം മാത്രം ഉപയോഗിച്ചാണ് ഇവിടെ  കൃഷി സംരക്ഷിക്കുന്നത്.

ഹെഡ്മിസ്ട്രസ്സ് സുനിതാ വി. നായര്‍, അദ്ധ്യാപകരായ രാജേഷ് ആര്‍, അശ്വതി എസ്, രഞ്ജുഷ സി.ആര്‍., മോളി വക്കച്ചന്‍, ശരത് എസ്. എന്നിവര്‍ നേതൃത്വം നല്‍കിവരുന്നു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments