ഭരണങ്ങാനം അല്‍ഫോന്‍സാ റസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഗോള്‍ഡണ്‍ ജൂബിലി രക്തദാന ക്യാമ്പ് ജൂലൈ 18 ചൊവ്വാഴ്ച രാവിലെ 8.45 ന് സ്‌കൂള്‍ ഹാളില്‍ നടക്കും.
അന്‍പത് വര്‍ഷം പൂര്‍ത്തിയായതിന്റെ ആഘോഷങ്ങളുടെ പ്രതീകമായി സ്‌കൂളിലെ അദ്ധ്യാപകരും മാതാപിതാക്കളും ജീവനക്കാരും ഉള്‍പ്പടെ 50 പേരാണ് ക്യാമ്പില്‍ പങ്കെടുത്ത് രക്തം ദാനം ചെയ്യുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ജീസ്സാ മരിയ എഫ് സി സി യുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ജില്ലാ ആരോഗ്യ മാസ്സ് മീഡിയാ ഓഫീസര്‍ ഡോമി ജോണ്‍ രക്തദാന സന്ദേശം നല്കും.
ലയണ്‍സ് - എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്കാണ് ക്യാമ്പ് നയിക്കുന്നത്.
കേരളത്തില്‍ തന്നെ ആദ്യമായിട്ടാണ് ഒരു സ്‌കൂളിന്റെ ജൂബിലിയോടനുബന്ധിച്ച് അവിടുത്തെ അദ്ധ്യാപകരുടെയും മാതാപിതാക്കളുടെയും നേതൃത്വത്തില്‍ ഇത്തരത്തില്‍ ഒരു രക്തദാന ക്യാമ്പ് നടത്തപ്പെടുന്നത്.




0 Comments