ഐങ്കൊമ്പ് അംബികാ വിദ്യാഭവന്‍ വിദ്യാകിരണ്‍ പദ്ധതിയിലേക്ക് ആസ്ട്രേലിയയില്‍ നിന്ന് സംഭാവന




സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുന്ന അംബികാ വിദ്യാകിരണ്‍ പദ്ധതിയിലേക്ക് വൈസ്‌മെന്‍ സര്‍വീസ് ക്ലബ്, കാന്‍ബറ, ആസ്‌ട്രേലിയ, മൂന്ന് കുട്ടികള്‍ക്ക് സഹായധനം നല്‍കി. 

 



വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ ഇന്ത്യ ഏരിയ പ്രസിഡണ്ടും അംബികാ വിദ്യാഭവന്‍ ട്രസ്റ്റിയുമായ വി. രാധാകൃഷ്ണന്‍ പുലിയന്നൂര്‍ സംഭാവന തുക പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീഷിനു കൈമാറി. 

 


ട്രസ്റ്റ് പ്രസിഡണ്ട് ഡോ. എന്‍.കെ. മഹാദേവന്‍, ട്രസ്റ്റ് അംഗം രവീന്ദ്രന്‍ നായര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. 50 വിദ്യാര്‍ഥികള്‍ക്കാണ് ഈ പദ്ധതിയിലൂടെ സി.ബി.എസ്.ഇ. വിദ്യാഭ്യാസം ലഭ്യമാകുന്നത്.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments