പഠന കൂട്ടായ്മകള്‍ക്ക് പ്രാധാന്യമേറുന്നു - ഡാന്റീസ് കൂനാനിക്കല്‍




വിദ്യാര്‍ത്ഥികളുടെ സമഗ്രമായ വ്യക്തിത്വ വികസനമാണ് വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്നതെന്നും ഏതെങ്കിലും ഒരു മേഖലയില്‍ മാത്രം അറിവുള്ളവര്‍ നേതൃസ്ഥാനങ്ങളിലെത്തുമ്പോള്‍ സര്‍ക്കാര്‍ സേവനങ്ങള്‍ പോലും ജനങ്ങള്‍ക്കു ലഭ്യമാവാതെ വരുന്നതായും കേരള സ്റ്റേറ്റ് ലിറ്ററസി മിഷന്‍ അതോറിറ്റിയംഗം ഡാന്റീസ് കൂനാനിക്കല്‍ അഭിപ്രായപ്പെട്ടു.
 

ടീം വര്‍ക്കിനും പഠന കൂട്ടായ്മയുടെ  പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ വിദ്യാഭ്യാസ നയത്തില്‍ പ്രാധാന്യമേറുന്നതായും കൂടുതല്‍ മെച്ചപ്പെട്ട പാരസ്പര്യം ഈ കാലഘട്ടത്തിന്റെ ആവശ്യമാണന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.




കടപ്ലാമറ്റം സെന്റ് ആന്റണീസ് ഹൈസ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ സംയുക്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോണ്‍ കൂറ്റാരപ്പള്ളില്‍ അദ്ധ്യക്ഷത വഹിച്ചു. 


ഹെഡ്മാസ്റ്റര്‍ പി.എം. വര്‍ഗ്ഗീസ്, സോജന്‍ ജേക്കബ്, എയ്‌സ്‌വിന്‍ അഗസ്റ്റ്യന്‍, അന്ന ജോം, ആന്‍ മരിയ ബാബു തുടങ്ങിയവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വായനാക്കുറിപ്പ് സമാഹാരത്തിന്റെ പ്രകാശനവും യോഗത്തില്‍ നടന്നു.





"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments