'മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ?'; ആരാധകര്‍ക്ക് മറുപടിയുമായി അമൃത സുരേഷ്



ഫെയ്‌സ്ബുക്ക് റിയാലിറ്റി ഷോ താരമായി എത്തിയ മലയാളികളുടെ പ്രിയങ്കരിയായി മാറിയ ഗായികയാണ് അമൃത സുരേഷ്. 

സോഷ്യല്‍ മീഡിയയില്‍ വളരെ ആക്റ്റീവായ താരത്തിന് പലപ്പോഴും രൂക്ഷമായ സൈബര്‍ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ട്. നടന്‍ ബാലയുമായുള്ള വിവാഹമോചനം, സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയവുമെല്ലാമാണ് രൂക്ഷമായ സൈബര്‍ ആക്രമണങ്ങള്‍ക്ക് കാരണമായത്. 


എന്നാല്‍ ഇതൊന്നും അമൃതയെ ബാധിക്കാറില്ല. തന്റെ വിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ക്ക് സംശയമായി. 

അമൃത മൂക്ക് പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തോ എന്നായിരുന്നു ആരാധകര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇപ്പോള്‍ അതിന് മറുപടിയുമായി അമൃത രംഗത്തെത്തിയിരിക്കുകയാണ്. താന്‍ മൂക്കില്‍ എന്തെങ്കിലും സര്‍ജറി ചെയ്‌തോ എന്നു പലരും ചോദിച്ചെന്നും എന്നാല്‍ ഇല്ല എന്നാണ് തനിക്ക് അവരോടു പറയാനുള്ളതെന്നും അമൃത ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു. 


ഇത് തന്റെ യഥാര്‍ഥ മൂക്ക് ആണെന്നും ജന്മസഹജമായി കിട്ടിയതാണെന്നും അതില്‍ കൃത്രിമമായി യാതൊന്നും ചെയ്തിട്ടില്ലെന്നും ഗായിക വ്യക്തമാക്കി.അടുത്തിടെയാണ് ഗോപി സുന്ദറുമായി അമൃത വേര്‍പിരിഞ്ഞു എന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനു പിന്നാലെ താരത്തിന്റെ അക്കൗണ്ടുകള്‍ക്ക് താഴെ പരിഹാസ കമന്റുകളും നിറഞ്ഞു. എന്നാല്‍ ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ഇവര്‍ വിമര്‍ശകരുടെ വായടച്ചത്.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments