എലിക്കുളം പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും കര്‍ഷക കൂട്ടായ്മയ്ക്ക് തുടക്കമായി.



എലിക്കുളം ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലുമായി കര്‍ഷക കൂട്ടായ്മകള്‍ക്ക് തുടക്കമായി. 

ഔദ്യോഗിക ഉദ്ഘാടനം രണ്ടാം വാര്‍ഡില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് ഷാജി എലിക്കുളം നാട്ടു ചന്ത പ്രസിഡന്റ് സെബാസ്റ്റ്യന്‍ വെച്ചുരിന് പച്ചക്കറി വിത്തുകള്‍ നല്കിക്കൊണ്ട് ഉദ്‌ലാടനം ചെയ്തു.



 

ഗ്രാമ പഞ്ചായത്തംഗം മാത്യൂസ് പെരുമനങ്ങാട് അധ്യക്ഷനായിരുന്നു. കൃഷി ഓഫീസര്‍ കെ. പ്രവീണ്‍ മുഖ്യ പ്രഭാഷണം നടത്തി. 

 

തോമസ് ജോസ് പാറേക്കാട്ട്, സണ്ണി നടയ്ക്കല്‍, ബിനോയ് കുറ്റിക്കാട്ട്, കുമാരി ഈട്ടിയ്ക്കല്‍, ജോസഫ് കുര്യന്‍ മലമാക്കല്‍, സജി വെച്ചുര്‍, അനു കുരുവിനാപകുതിയില്‍, റോയി കള്ളിവയലില്‍ എന്നിവര്‍ സംസാരിച്ചു.


"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments