തോട്ടില്‍ വീണ മാല കണ്ടെടുത്ത് നല്കി യുവാക്കള്‍



തോട്ടില്‍ വീണുപോയ മാല വീണ്ടെടുത്ത് എലിവാലി ലൂണാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അംഗങ്ങള്‍. 

കടനാട് പഞ്ചായത്തിലെ എലിവാലി മൂന്നുകുഴി വെള്ളച്ചാട്ടം ആസ്വദിക്കാന്‍ വന്ന തൊടുപുഴ സ്വദേശിയുടെ രണ്ടര പവന്റെ സ്വര്‍ണമാലയാണ് കുളിക്കുന്നതിനിടെ തോട്ടില്‍ കളഞ്ഞുപോയത്.



പരിസരവുമായി പരിചയമില്ലാത്ത യുവാക്കള്‍ ലൂണാര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിലെ അംഗങ്ങളെ വിവരം അറിയിച്ചു. ക്ലബ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ 2 ദിവസത്തെ പരിശ്രമത്തിലൂടെയാണ് മാല കണ്ടെത്തിയത്. ക്ലബ്ബ് അംഗങ്ങളായ ഡെറ്റല്‍ ജെയിംസ്, അഖില്‍ ജോമോന്‍ എന്നിവര്‍ ചേര്‍ന്നാണ് മാല കണ്ടെത്തിയത്.

 



രണ്ടാം ദിവസം രാവിലെ നടത്തിയ തെരച്ചിലിലാണ് മാല കണ്ടെത്തിയത്. മാല കണ്ടെത്താന്‍ സഹായിച്ച ക്ലബ് അംഗങ്ങള്‍ക്ക് നന്ദി പറയുകയും മധുരം നല്‍കുകയും ചെയ്തശേഷമാണ് ടൂറിസ്റ്റുകളായെത്തിയവര്‍ മടങ്ങിയത്.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments