ഈരാറ്റുപേട്ടയില്‍ സിവില്‍ സ്റ്റേഷന്‍, സ്മാര്‍ട്ട് വില്ലേജ് ഓഫീസ് വിഷയങ്ങളില്‍ എംഎല്‍എയുടെ മറുപടി തേടി യൂത്ത് ലീഗ്. യൂത്ത് ലീഗ് നടത്തിയ മാര്‍ച്ചിന് ഫേസ്ബുക്കില്‍ മറുപടിയിട്ട എംഎല്‍എ ഈ ചോദ്യങ്ങള്‍ക്കും മറുപടി തരണമെന്നാണ് യൂത്ത് ലീഗ് ആവശ്യപ്പെടുന്നത്.
ഈരാറ്റുപേട്ടയിലെ മിനി സിവില്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്നതും , സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിട നിര്‍മ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിന് ശേഷം അദ്ദേഹം നടത്തിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ് എഴുതുന്നത് . ഈരാറ്റുപേട്ട സിവില്‍ സ്റ്റേഷന്‍ വിഷയവുമായി അങ്ങയുടെ ശ്രദ്ധയിലേക്ക് കുറച്ചു കാര്യങ്ങള്‍ ക്ഷണിക്കുന്നു.
ഈരാറ്റുപേട്ടയിലെ 8 ഓഫീസുകള്‍ക്കായി കേരളാ സര്‍ക്കാര്‍ ഒരു മാസം ഒന്നേ കാല്‍ ലക്ഷം രൂപ ചിലവഴിക്കുന്നു , അഞ്ചോളം ഓഫീസുകള്‍ ഈരാറ്റുപേട്ട നഗരസഭയുടെയും ബ്ലോക്ക് ഓഫീസിന്റെയും കാരുണ്യത്തില്‍ വാടക ഇല്ലാതെ പ്രവര്‍ത്തിച്ചു പോരുന്നു . സിവില്‍ സ്റ്റേഷന്‍ പദ്ധതി നടപ്പിലാക്കിയാല്‍ വാടകയിനത്തില്‍ സര്‍ക്കാരിന് പ്രതിവര്‍ഷം 15 ലക്ഷം രൂപ ലാഭം ലഭിക്കില്ലേ..?
29/10/22 ല്‍ ലാന്‍ഡ് റവന്യു കമ്മിഷണരുടെ ഓഫീസില്‍ ലാന്‍ഡ് റവന്യു കമ്മീഷണറുടെ നേതൃത്വത്തില്‍ കോട്ടയം ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും പങ്കെടുത്ത യോഗത്തില്‍ ഈരാറ്റുപേട്ട വില്ലേജിലെ റീ സര്‍വേ നമ്പര്‍ 49/13 ല്‍ പെട്ട 2.80 ഏക്കര്‍ സ്ഥലത്തില്‍ നിന്നും 1.40 ഏക്കര്‍ സ്ഥലത്ത് വില്ലേജ് ഓഫീസ് അടക്കമുള്ള മിനി സിവില്‍ സ്റ്റേഷനും അവശേഷിക്കുന്ന 1.40 ഏക്കര്‍ സ്ഥലത്തു പോലീസ് ഡിപ്പാര്‍ട്‌മെന്റിന്റെ ട്രെയിനിങ് സെന്ററും നിര്‍മ്മിക്കുന്നതിനുള്ള പ്രൊപ്പൊസല്‍ അംഗീകരിച്ചിരുന്നു, അത് ആരാണ് ആട്ടിമറിച്ചത് ..?
താങ്കള്‍ 10/5 /23 ല്‍ ബഹു മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ താങ്കള്‍ ഈരാറ്റുപേട്ട മിനി സിവില്‍ സ്റ്റേഷന്‍ ആവശ്യത്തിനായി ആവശ്യപ്പെട്ട സ്ഥലം 1 ഏക്കര്‍ മാത്രമാണ്,.നേരത്തെ ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും ലാന്‍ഡ് റവന്യു കമ്മീഷണറും ആവശ്യപ്പെട്ട 1 ഏക്കര്‍ 40 സെന്റ് 1 ഏക്കര്‍ ആയി കുറച്ചത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ് ..?
കോട്ടയം ജില്ലയില്‍ ആഭ്യന്തര വകുപ്പിന് പോലീസ് ട്രെയിനിങ് സെന്റര്‍ നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ഈരാറ്റുപേട്ട മാത്രം അല്ലല്ലോ.
ഗാന്ധി നഗര്‍ 2 ഏക്കര്‍ 46 സെ്ന്റ്
പൊന്‍കുന്നം 4 ഏക്കര്‍ 56 സെന്റ്
പാലാ 2 ഏക്കര്‍ 2 സെന്റ്
പിന്നെ പോലീസ് വകുപ്പിന് കീഴില്‍ ഇത്രയും അധികം സ്ഥലം ഈരാറ്റുപേട്ടയില്‍ മാത്രമേ ഉള്ളൂ എന്ന വാദം എന്തടിസ്ഥാനത്തിലാണ് ..?
സ്മാര്‍ട്ട് വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട് ഞങ്ങളുടെ ചില സംശയങ്ങള്‍.
നിലവിലെ വില്ലേജ് ഓഫീസ് ഇരിക്കുന്ന സ്ഥലത്ത് വില്ലേജ് ഓഫീസ് പണിയുന്നതിനുള്ള തടസ്സം എന്താണ്,. ..?
മീനച്ചിലാറ്റില്‍ 7 റെഗുലേറ്റര്‍ കം ബ്രിഡ്ജുകള്‍ നിര്‍ദ്ദിഷ്ട പദ്ധതിയില്‍ ഉള്ളപ്പോഴും , ഈരാറ്റുപേട്ടയുടെ സമീപ പഞ്ചായത്തുകള്‍ മുഴുവനും ഈ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആകുമ്പോള്‍ താങ്കള്‍ക്ക് ഏഴായിരത്തിലധികം ഭൂരിപക്ഷം നല്‍കിയ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി മാത്രം എങ്ങനെ ഈ പദ്ധതിയില്‍ നിന്നും ഒഴിവായി?
താങ്കളുടെ പാര്‍ട്ടി നേതാവ് മന്ത്രിയായ ജല വിഭവ വകുപ്പില്‍ സമ്മര്‍ദ്ദം ചെലുത്തി 40000 വരുന്ന ജനങ്ങള്‍ക്ക് കുടിവെള്ളം കിട്ടുന്ന പദ്ധതിയില്‍ ഏറ്റവുമധികം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന പദ്ധതിയില്‍ ഈരാറ്റുപേട്ടയേ എന്ത് സ്ഥാപിത താല്പര്യത്തിന്റെ പേരിലാണ് ഒഴിവാക്കിയത് ...?
യൂത്ത് ലീഗ് സംസാരിക്കുന്നത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആണ്, ആ തെളിവുകള്‍ എവിടെ വേണമെങ്കിലും പുറത്ത് വിടാനും ഞങ്ങള്‍ തയ്യാറാണ് . യൂത്ത് ലീഗ് ചോദ്യങ്ങള്‍ ചോദിച്ചു കൊണ്ടേ ഇരിക്കും,അത് താങ്കളെ എത്ര ആസ്വസ്ഥമാക്കിയാലും ... ഞങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ എം.എല്‍.എ. ബാധ്യസ്തനാണ് ,മറുപടി പറയുമെന്ന പ്രതീക്ഷയോടെ
മുസ്ലിം യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി.




0 Comments