അയർക്കുന്നം ബൈപ്പാസ് അടിയന്തരമായി നടപ്പിലാക്കണം കെ എസ് സി ( എം ) അയർക്കുന്നം മണ്ഡലം കമ്മറ്റി
കോട്ടയം ജില്ലയിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അയർക്കുന്നതിന് ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടി അയർക്കുന്നം ബൈപ്പാസിന് ഫണ്ട് അനുവദിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് (എം ) പാർട്ടി ചെയർമാൻ ജോസ് കെ മാണി എംപിക്ക്
കെ എസ് സി ( എം ) സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാലയുടെ നേതൃത്വത്തിൽ ഭാരവാഹികളായ ബ്രൗൺ സണ്ണി മാന്ത്ര, എബിൻ റ്റി ഫിലിപ്പ്, സിറിൽ ബാബു,സൈറസ് ടോം, ജോർജ് ജേക്കബ്, ജോർജിൻ ടോമി, എഡ്വിൻ വരിക്കമുണ്ട, ജിറ്റോ ജെയിംസ്, എന്നിവർ ചേർന്ന് നിവേദനം നൽകി.
അടുത്ത സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിലോ കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയോ പുതിയ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ ബൈപ്പാസിന് ആവശ്യമായ 45 കോടി രൂപ സർക്കാരിനെ കൊണ്ട് അനുവദിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജോസ് കെ മാണി എംപിയോട് ആവശ്യപ്പെട്ടു




0 Comments