രാമപുരത്ത് രാമസ്വാമി പരമേശ്വരന്‍ പരം വീരചക്രയുടെ ഓര്‍മ്മക്കായി നിര്‍മ്മിച്ച സ്മാരകത്തിന്റെ ഉത്ഘാടനം ഈ മാസം 21ന് ഉച്ചയ്ക്ക് 12 മണിക്ക് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും.
1987 നവംബര് 25ന് ശ്രീലങ്കയില്‍ ഓപ്പറേഷന്‍ പവനില്‍ ശത്രുക്കളുമായി പോരാടിക്കൊണ്ട് വീരമൃത്യു വരിച്ച രാമപുരത്തിന്റെ ധീരപുത്രന് മേജര്‍ രാമസ്വാമി പരമേശ്വരനെ ധീരതയ്ക്കുള്ള പരമോന്നത ബഹുമതി പരം വീര്‍ ചക്ര നല്കി രാജ്യം ആദരിച്ചിരുന്നു.
സ്വന്തം നാടായ രാമപുരത്തെ കിളിമംഗലം കുടുംബത്തില്‍ ജനിച്ച അദ്ദേഹം മുംബൈയില്‍ നിന്നും ഡിഗ്രീ പഠനം കഴിഞ്ഞ്, ഓഫീസേഴ്‌സ് ട്രെയിനിങ്ങ് അക്കാഡമിയില്‍ നിന്നും ട്രെയിനിങ്ങ് പൂര്‍ത്തിയാക്കി. 1972 ജനുവരിയില്‍ 8 മഹാര്‍ ബറ്റാലിയനില്‍ തന്റെ സൈനിക സേവനം തുടങ്ങി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒരു സ്മാരകം നാട്ടില്‍ നിര്‍മ്മിയ്ക്കണം എന്ന രാമപുരം എക്‌സ് സര്‍വീസ് മെന്‍ ട്രസ്റ്റ് തീരുമാനപ്രകാരമാണ് ഈ സ്മൃതി മണ്ഡപം പൂര്‍ത്തീകരിച്ചത്.മേജര്‍ രാമസ്വാമി പരമേശ്വരന്‍ പരം വീര ചക്ര നേടിയ കേരളത്തിലെ മാത്രമല്ല തെക്കെ ഇന്ത്യയിലെയും ഏക ധീരസൈനികനാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ഇതുവരെ 21 സൈനികര്‍ക്ക് മാത്രമേ സൈന്യത്തിന്റെ പരമോന്നത ബഹുമതിയായ പരം വീര ചക്ര നല്കി ആദരിച്ചിട്ടുള്ളൂ. അതില്‍ തന്നെ മേജര്‍ പരമേശ്വരന്‍ അടക്കം 14 പേര്‍ക്ക് മരണാനന്തരമാണ് ഈ ബഹുമതി നല്കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ വീരപരാക്രമത്തിന്റെ നമ്മുടെ യുവതലമുറക്ക് അഭിമാനവും പ്രചോദനവുമാകുക എന്ന ലക്ഷൃം മുന്‍നിര്‍ത്തിയാണ് സ്മാരകനിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.രാമപുരം പ്രൈവറ്റ് ബസ് സ്റ്റാന്റ് വളപ്പിനകത്ത് സ്മാരകം നിര്‍മ്മിക്കാന്‍ ആവശ്യമായ സ്ഥലം ഗ്രാമപഞ്ചായത്താണ് അനുവദിച്ചു തന്നത്.
മേജര്‍ രാമസ്വാമി പരമേശ്വരന്‍ പരം വീര ചക്രയുടെ അര്‍ദ്ധകായ പ്രതിമ സ്മാരകത്തിന്റെ നിര്‍മ്മാണപ്രവൃത്തികള്‍ക്ക് മാര്‍ച്ച് മാസം 1 ന് രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈനി സന്തോഷ് തറക്കല്ലിട്ടു.രക്ഷാധികാരി മേജര്‍ വി. എം. ജോസഫും പ്രസിഡന്റ് കേണല്‍ കെ എന്‍ വി ആചാരിയും സെക്രട്ടറി സുബേദാര്‍ മേജര്‍ ഗോപാലകൃഷ്ണനും പ്രോജക്ട് കണ്‍വീനര്‍ കേണല്‍ മധുബാലും ഉള്‍പ്പെട്ട 11 അംഗങ്ങളടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്മാരകത്തിന്റെ പണി പൂര്‍ത്തീകരിച്ചത്.
ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തുന്ന സ്മാരക സമര്‍പ്പണ ചടങ്ങില്‍ മാണി സി കാപ്പന്‍ എം എല്‍ എ, ബിഗേഡിയര്‍ ലളിത് ശര്‍മ്മ ശൗര്യചക, സേനാ മെഡല്‍, സ്റ്റേഷന്‍ കമാണ്ടര്‍ തിരുവനന്തപുരം, പാങ്ങോട് മിലിട്ടറി ക്യാംപില്‍ നിന്നു വരുന്ന സൈനിക ബാന്റ്,അന്‍പതോളം സൈനികര്‍, നൂറോളം വിമുക്തഭടന്മാര്‍,എന്‍ സി സി, ഗൈഡ്, സ്‌കൂള്‍ ,കോളേജ് വിദ്യാര്‍ത്ഥികള്‍ എന്നിവരുംപങ്കെടുക്കും.




0 Comments