തലനാട് പഞ്ചായത്തില്‍ കൂറ്റന്‍പാറ ഉരുണ്ട് വീണ് വീടിന് നാശനഷ്ടം....സംഭവമുണ്ടായത് രാവിലെ എട്ടുമണിയോടെ.





തലനാട് പഞ്ചായത്ത് ആറാം വാര്‍ഡ് പേര്യമലയിലാണ് രാവിലെ എട്ടുമണിയോടെ സംഭവമുണ്ടായത്. നിരവധി പുരയിടങ്ങളില്‍ നാശനഷ്ടം ഉണ്ടായതിനൊപ്പം പഞ്ചായത്ത് റോഡും തകര്‍ന്നു.



മലയടിവാരത്തെ വലിയ കല്ല് അടര്‍ന്ന് താഴേക്ക് പുരയിടത്തിലൂടെ ഉരുണ്ടെത്തുകയായിരുന്നു. കല്ല് വീണ് പെരിയത്ത് ശിവദാസിന്റെ വീടിന് ഭാഗികമായ നാശനഷ്ടം സംഭവിച്ചു. 

മോഹനന്‍ പാലൊന്നില്‍, രാമകൃഷ്ണന്‍ എണ്ണക്കനാട്ട് എന്നിവരുടെ പുരയിടങ്ങളില്‍ വലിയ നഷ്ടമുണ്ടായി. കല്ലിന്റെ ചെറിയ ചീളുകള്‍ തെറിച്ച് സജീവന്റെ മകനും അമ്മയ്ക്കും നിസാര പരിക്കേറ്റു. 


ഇതുവഴി കടന്നുപോകുന്ന പഞ്ചായത്ത് റോഡ് പൂര്‍ണമായും തകര്‍ന്നു. പേര്യമലയില്‍ അപകടകരമായ രീതിയില്‍ തുടരുന്ന കല്ല് ഇവിടെയുള്ള താമസക്കാര്‍ക്ക് ഭീഷണി ആവുകയാണ്. 


വില്ലേജ് ഓഫീസര്‍ അല്പസമയത്തിനുള്ളില്‍ സ്ഥലം സന്ദര്‍ശിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരന്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ഇവിടെയുള്ള അഞ്ചോളം കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments