മണിപ്പൂരില്‍ ബി.ജെ.പി. ഗുജറാത്ത് ആവര്‍ത്തിക്കുന്നു -സി.കെ. ശശിധരന്‍.



മണിപ്പൂരില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളെ കൊന്നൊടുക്കുകയാണെന്നും കലാപം ബിജെപിയുടെ സ്‌പോണ്‍സറിങ് പരിപാടിയാണെന്നും  സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.കെ ശശിധരന്‍ പറഞ്ഞു. 


മണിപ്പൂര്‍ കലാപത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും, അവിടെ നടക്കുന്ന വംശീയഹത്യയിലും എല്‍ ഡി എഫ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പാലായില്‍ നടന്ന പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ജോസ് ടോം അധ്യക്ഷത വഹിച്ചു. 



സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് സ്വാഗതം ആശംസിച്ചു. സിപിഎം ജില്ല സെക്രട്ടറി എ.വി റസ്സല്‍, എല്‍ ഡി എഫ് ജില്ല കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു, എല്‍ ഡി എഫ് നിയോജക മണ്ഡലം കണ്‍വീനര്‍  ബാബു കെ. ജോര്‍ജ്, ബെന്നി  മൈലാടൂര്‍, പി.എം ജോസഫ്,  ടോബിന്‍  കെ. അലക്‌സ് ,അഡ്വ തോമസ് വി.റ്റി, 

 



പി.കെ ഷാജകുമാര്‍, പ്രൊഫ.  ഷാജി കടമല, പീറ്റര്‍ പന്തലാനി, അഡ്വ. വി.എല്‍ സെബാസ്റ്റ്യന്‍, ഫിലിപ്പ് കുഴികുളം, ജോസിന്‍ ബിനോ, പ്രശാന്ത് നന്ദകുമാര്‍, ബേബി ഉഴുത്തുവാല്‍, രാജേഷ് വാളിപ്ലാക്കല്‍, ജോസ് കുറ്റിയാനിമറ്റം, പെണ്ണമ്മ ജോസഫ്, ഷാര്‍ളി മാത്യു, അഡ്വ പി.എസ് സുനില്‍, അഡ്വ പി.ആര്‍ തങ്കച്ചന്‍, ഔസേപ്പച്ചന്‍ ഓടക്കല്‍, ആര്‍.റ്റി മധുസൂദനന്‍, കെ.കെ ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു. 




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments