ഡിമെന്‍ഷ്യ കെയറും പാലാ റോട്ടറി ക്ലബും പാലാ മാനേജ്‌മെന്റ് അസോസിയേഷനും സംയുക്തമായി ഡിമെന്‍ഷ്യ കെയര്‍ ബോധവത്കരണ സെമിനാര്‍ നടത്തി.
പാലാ അല്‍ഫോന്‍സാ കോളേജില്‍ നടന്ന സെമിനാറില്‍ കോളേജ് ബര്‍സാര്‍ റവ. ഡോ. ജോസ് ജോസഫ് പുലവേലില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഡിമെന്‍ഷ്യ കെയര്‍ സെക്രട്ടറി ഡോ. രാജു ഡി. കൃഷ്ണപുരം മുഖ്യപ്രഭാഷണം നടത്തി.
ഡിമെന്‍ഷ്യ എന്ന അവസ്ഥയെ സംബന്ധിച്ച് വിശദമായി ക്ലാസെടുത്ത അദ്ദേഹം തന്റെ വ്യക്തി ജീവിതത്തില്‍ ഉണ്ടായ അനുഭവങ്ങളും പങ്കുവച്ചു.
ജനറല്‍ കണ്‍വീനര്‍ സന്തോഷ് മാട്ടേല്‍ സ്വാഗതം ആശംസിച്ചു. പാലാ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് മുന്‍ ഡിഐജി ടി.ജെ ജേക്കബ്, പാലാ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ. ജോസ് കോക്കാട്ട്, അല്‍ഫോന്‍സാ കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ഷാജി ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ലീനു കെ ജോസ് നന്ദിയും അറിയിച്ചു.




0 Comments